തൊക്കോട്ട് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസ്: ഏഴ് പ്രതികള്‍ അറസ്റ്റില്‍; പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് പൊലീസ്
തലപ്പാടി: തൊക്കോട്ട് ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴുപ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ള റിഫാത്ത്, ജുട്ടു അഷ്ഫാഖ്, ഖലീല്‍, ഷാക്കിര്‍, ഇര്‍ഫാന്‍, റിസ്‌വാന്‍ എന്നിവരെയും വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊടുത്ത ഇര്‍ഷാദ് എന്നയാളെയുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.മാര്‍ച്ച് 27ന് പുലര്‍ച്ചെ മംഗ്‌ളൂരു ,ബന്ദര്‍ മീന്‍മാര്‍ക്കറ്റിലെ വ്യാപാരിയായ ഉള്ളാളിലെ റൗഡിഷീറ്റര്‍ ആരിഫി (39)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികള്‍ക്ക് വിദേശ ബന്ധം ഉള്ളതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. …