വേനല്‍ചൂടിനെ ആവിയാക്കാന്‍ വിദേശ പഴവര്‍ഗ്ഗങ്ങളും തെരുവോരങ്ങളില്‍ സ്ഥലം പിടിച്ചു; മലപോലെ തണ്ണിമത്തനും

കാസര്‍കോട്: സംസ്ഥാനത്തെ വേനല്‍ചൂടിനെ ആവിയാക്കാന്‍ വിദേശത്തു നിന്നുള്ള ഷമാം തെരുവോരങ്ങളില്‍ നിറഞ്ഞു. തണ്ണിമത്തന്‍ ഇനത്തില്‍പ്പെട്ട ഈ പഴത്തെ വരവേല്‍ക്കാന്‍ തണ്ണി മത്തനുകളും അതിശയകരമാം വണ്ണം തെരുവോരങ്ങളില്‍ കുന്നു കൂടുന്നു.
സൂര്യതാപം രാവിലെ തന്നെ അസഹനീയമാവുന്നുണ്ട്. നേരിട്ട് വെയിലേറ്റില്ലെങ്കിലും ആളുകള്‍ സദാ വിയര്‍ത്തു വിഷമിക്കുകയാണ്. ചൂടിനനുസരിച്ച് ശരീരത്തിനും അസ്വസ്ഥതയുണ്ടാവുന്നു. ദാഹമുണ്ടാകുന്നില്ലെന്ന് ആളുകള്‍ പറയുന്നു. വെള്ളം കുടിക്കാന്‍ താല്‍പ്പര്യമുണ്ടാകുന്നില്ലെങ്കിലും ആളുകള്‍ വെള്ളം കുടിക്കുന്നുണ്ട്. അത് അപ്പോള്‍ തന്നെ വിയര്‍പ്പാവുകയും ചെയ്യുന്നു.
വേനല്‍ചൂടിനെ അതിജീവിക്കുന്നതിന് എല്ലാവര്‍ഷവും പ്രകൃതി തന്നെ കനിഞ്ഞു നല്‍കുന്ന തണ്ണിമത്തന്‍ ഈ സീസണിലും പ്രകൃതിയുടെ കനിവായി ലഭിക്കുന്നുണ്ട്. തണ്ണിമത്തന്‍ വില്‍പ്പനയുടെ സീസണും വേനല്‍ക്കാലമാണ്. ദാഹശമനത്തിനും വയറിനും ഇത് ആശ്വാസം നല്‍കുന്നു.
ഇതേ ഇനത്തില്‍പ്പെട്ട വിദേശ പഴമാണ് ഷമാം. ഇതുപയോഗിക്കുന്നവര്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം പകരുന്ന തരത്തില്‍ തണുപ്പു കിട്ടുന്നു. മധുരവുണ്ട്. മാത്രമല്ല, സുഗന്ധവും ലഭിക്കുന്നു. ഇത് ഉപഭോക്താക്കളെ വശീകരിക്കുന്നു. ഓറഞ്ചിനു സമാനമായ മാംസള ഫലമാണിത്. ജൂസായിട്ടും പഴമായിട്ടും കഴിക്കാം. പോഷക ഗുണങ്ങളുമുണ്ട്. ചുട്ടുപൊള്ളുന്ന പ്രകൃതിയെ അതിജീവിക്കാന്‍ പ്രകൃതി തന്നെ കനിഞ്ഞു നല്‍കുന്ന അനുഗ്രഹങ്ങളാണ് പഴവര്‍ഗ്ഗങ്ങള്‍. ഇന്ത്യയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ചു വിവിധ ഇനം പഴ വര്‍ഗ്ഗങ്ങളും ഉണ്ടാവുന്നുണ്ട്. ഫലവൃക്ഷച്ചെടികള്‍ കാലാവസ്ഥാ സൗഹൃദവും ശാസ്ത്രീയവുമായി പരിപാലിച്ചാല്‍ പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാനുള്ള പ്രതിരോധ ശക്തിയും കഴിവും ഫലങ്ങള്‍ സുലഭമായി നല്‍കുമെന്ന് കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page