ദേശീയ പാതയുടെ സംസ്ഥാനത്തെ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാത പ്രധാനമന്ത്രി ഇന്നു ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ ദേശീയപാതയുടെ ഒന്നാമത്തെ റീച്ചായ തലപ്പാടി -ചെങ്കള പാത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാജ്യത്തിനു സമർപ്പിക്കും. കൊച്ചിയിൽ ഓൺ ലൈനായാണ് പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്നതു്. 2650 കോടി രൂപ ചെലവിലാണ് ആറുവരെ ദേശീയപാത നിർമ്മിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ നിർമ്മിച്ചതും ആരംഭിക്കുന്നതുമായ 10800 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളി പ്രൊപ്പിലീൻ യൂണിറ്റിനു അദ്ദേഹം ഇന്നു തറക്കല്ലിടും. നിക്ഷേപം 5500 കോടി രൂപയുടെ പദ്ധതിയാക്കിത് . കോഴിക്കോട് വെങ്ങളം- രാമനാട്ടുകര ആറുവരി ബൈപ്പാസ് ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.2140 കോടി രൂപ ചെലവിലാണ് ബൈപ്പാസ് നിർമ്മിച്ചത്. കേരളത്തിലെ 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്. അമൃതഭാരത പദ്ധതിയിൽവികസിപ്പിച്ച ഷോർണൂർ – കുറ്റിപ്പുറം – ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈദ്യുതീകരിച്ച ഷൊർണ്ണൂർ – നിലമ്പൂർ വൈദ്യുതീകരിച്ച റോഡ് റയിൽപാത അദ്ദേഹം ഇന്നു രാജ്യത്തിന് സമർപ്പിക്കും. പാലക്കാട് -പൊള്ളാച്ചി ട്രെയിൻ സർവീസു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. കൊല്ലം – വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിക്കു ചടങ്ങിൽ പ്രധാനമന്ത്രി തറക്കല്ലിടുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page