മത്സ്യത്തൊഴിലാളി ക്ഷേമത്തിനു ഉത്തേജനം: വിവിധ മേഖലകളില്‍ നിരവധി പദ്ധതികള്‍: പ്രധാനമന്ത്രി

കൊച്ചി: രാജ്യം നേടിയ ശാസ്ത്ര-സാങ്കേതിക പുരോഗതി മത്സ്യത്തൊഴിലാളികളില്‍ എത്തിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഉര്‍ജ്ജിത നടപടികള്‍ തുടരുകയാണെന്നു പ്രധാമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ധീവരസഭ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയുടെ പുരോഗതിക്കും വികസനത്തിനും മത്സ്യബന്ധന മേഖല അപകടരഹിതവും ആദായകരവുമാക്കുന്നതിനു ശാസ്ത്ര- സാങ്കേതിക മേഖലകളുടെ സഹകരണത്തോടെ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
സമുദ്രത്തെയും നദികളെയും അരുവികളെയും വെള്ളത്തേയും മാതാവായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ആരാധനയും പ്രാര്‍ത്ഥനയും ഭാരത സംസ്‌ക്കാരത്തിന്റെ പാരമ്പര്യമാണെന്നു പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. അതു വേദവ്യാസന്റെ ദര്‍ശനമാണ്. പണ്ഡിറ്റ് കറുപ്പനും മാതാ അമൃതാനന്ദമയിയും ധീവര സമുദായത്തെ ദേശസ്‌നേഹത്തിലും നിസ്വാര്‍ത്ഥ സേവനത്തിലും തല്‍പ്പരരാക്കുന്നതില്‍ വഹിച്ച മഹത്തായ സേവനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. പ്രളയ കാലത്തു മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ച കാരുണ്യ സേവനവും ഭാരതത്തിന്റെ സമുദ്രവും അതിര്‍ത്തിയും സംരക്ഷിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ കാവല്‍ ഭടന്മാരായി നില്‍ക്കുന്നു. കേളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തെയും മത്സ്യത്തൊഴിലാളികളെയും അവഗണിക്കുകയായിരുന്നു. അതില്‍ നിന്ന് ഇരു വിഭാഗത്തെയും കരകയറ്റാന്‍ നിരവധി വികസന -ക്ഷേമ- സുരക്ഷിത പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page