പതിനേഴാം നൊയമ്പിന്റെ കണക്കു ചോദിച്ച വിരോധം; യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി, കേസ്

കാസര്‍കോട്: പതിനേഴാം നൊയമ്പ് തുറയുടെ ഭക്ഷണ വിതരണത്തിന്റെ വരവ് -ചെലവ് കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട വിരോധത്തിലാണെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. പരപ്പ, പെരളം, നാലുപുരപ്പാട്ടില്‍ എന്‍ പി മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ എ സി നിഷാദ്, സി എച്ച് സാലിം, റഫീഖ് എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ശനിയാഴ്ച പെരളം മുഹിയുദ്ദീന്‍ ജുമാമസ്ജിദ് വളപ്പില്‍ പതിനേഴാം നോമ്പുതുറ നടത്തിയിരുന്നു. ഇതിനു തയ്യാറാക്കിയ ഭക്ഷണത്തിന്റെ വരവ്- ചെലവ് കണക്കുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ എന്‍ പി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന്റെ വിരോധത്തില്‍ മൂന്നു പേരും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page