ഇമിഗ്രേഷന്‍ ഹിയറിംഗിന് ഹാജരാകാതിരുന്ന ഇരട്ടക്കുട്ടികളുടെ അമ്മയെ നാടുകടത്തി

പി പി ചെറിയാന്‍

ഹ്യൂസ്റ്റണ്‍(ടെക്‌സാസ്):അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷന്‍ ഹിയറിങ് നഷ്ടമായതിന് മാതാവിനെ മെക്‌സിക്കോയിലേക്ക് നാടുകടത്തി.
സെപ്തംബറില്‍ ഹൂസ്റ്റണില്‍ ജനിച്ചതും യു.എസ് പൗരന്മാരുമായ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള അമ്മയെയും അവരുടെ നാല് മക്കളെയും ആണ് നാടുകടത്തിയതെന്നു കുടുംബം അറിയിച്ചു.
23 വയസ്സുള്ള സലാസര്‍-ഹിനോജോസയുടെ ഇരട്ടകുട്ടികളെ സെപ്റ്റംബറില്‍ എമര്‍ജന്‍സി സി-സെക്ഷന്‍ വഴിയാണ് പ്രസവിച്ചത്. വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സാധാരണ ആരോഗ്യ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കെ ഇമിഗ്രേഷന്‍ ഹിയറിംഗിന് ഹാജരാകാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.
മെക്സിക്കന്‍ പൗരനായ സലാസര്‍-ഹിനോജോസ 2019നു ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരുന്നു, അവരുടെ ഇപ്പോഴത്തെ സാഹചര്യം ഇമിഗ്രേഷന്‍ കോടതിയെ അറിയിച്ചതായും വാദം പുനഃക്രമീകരിക്കുമെന്ന് കോടതി അറിയിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. ഇതനുസരിച്ചു തന്റെ കേസ് ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 10 ന് ടെക്സാസിലെ ഗ്രീന്‍സ്പോയിന്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സലാസര്‍-ഹിനോജോസയെ അധികൃതര്‍ ഫോണില്‍ അറിയിച്ചു. അതനുസരിച്ചു മീറ്റിംഗില്‍ എത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവരെ അറസ്റ്റ് ചെയ്യുകയും നാല് കുട്ടികളോടൊപ്പം മെക്‌സിക്കോയിലേക്ക് നാടുകടത്തുകയുമായിരുന്നെന്നാണ് പരാതി. സലാസര്‍-ഹിനോജോസയുടെ അഭിഭാഷകര്‍ ഇന്‍സ്പെക്ടര്‍ ജനറലിന് പരാതി നല്‍യിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page