നാലുകോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: നാലുകോടി രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം റൂറല്‍ പൊലീസ് എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പിടിച്ചു.
ചിറയിന്‍കീഴ് കുറക്കടയിലെ വലിയൊരു ഗോഡൗണില്‍ വലിയ ചാക്കുകെട്ടുകളില്‍ നിറച്ചു വച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ ബര്‍ക്കത്ത് വില്ലയില്‍ ഷിജു (41), ചിറയിന്‍കീഴ് കുറകടയിലെ ശംഭുമോഹന്‍ (32) എന്നിവരെ അറസ്റ്റു ചെയ്തു. ബംഗ്ലൂരില്‍ നിന്നു വലിയ കണ്ടെയ്‌നര്‍ ലോറികളില്‍ കൊണ്ടുവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ലോറികള്‍ ഗോഡൗണിലുള്ളില്‍ കയറ്റിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കിയിരുന്നത്. പലവ്യജ്ഞന സാധനങ്ങളുടെ മൊത്ത വിതരണക്കാരെന്ന പേരിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page