നിക്ഷേപം തിരികെ ലഭിച്ചില്ല; വ്യാപാരി സഹകരണ സ്ഥാപനത്തിനു മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: സഹകരണ സ്ഥാപനത്തിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപാരി സഹകരണ സ്ഥാപനത്തിനു മുന്നില്‍ ജീവനൊടുക്കി. കട്ടപ്പന, മുരിങ്ങാശ്ശേരിയിലെ സാബു (56)വാണ് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്. കട്ടപ്പന ടൗണില്‍ വ്യാപാര സ്ഥാപനവും ഹോംസ്‌റ്റേയും നടത്തുന്ന ആളാണ് സാബു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം തന്റെ നിക്ഷേപ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിനു നിക്ഷേപതുക തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ നിക്ഷേപം ഗഡുക്കളായി മാസന്തോറും നല്‍കാമെന്ന് ധാരണയിലെത്തിയിരുന്നു. വ്യാഴാഴ്ച സൊസൈറ്റിയിലെത്തിയ സാബു ഭാര്യയ്ക്കു അസുഖമാണെന്നും കൂടുതല്‍ തുക വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തതായി പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ സൊസൈറ്റിയില്‍ നിന്നു ഇറങ്ങിപ്പോയ സാബുവിനെ വെള്ളിയാഴ്ച രാവിലെയാണ് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page