ചെര്‍ക്കളയിലെ പ്രസില്‍ കള്ളനോട്ടടി; കരിച്ചേരി സ്വദേശിയായ പ്രസുടമയും കൂട്ടാളികളായ മൂന്നു പേരും അറസ്റ്റില്‍, 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകള്‍ പിടികൂടി
കാസര്‍കോട്: ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുടെ 500 രൂപ കള്ളനോട്ടുകളുമായി നാലു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. ചെര്‍ക്കളയിലെ ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ് (38), മുളിയാര്‍, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ, കുണിയ, ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (58), കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ബല്‍നാട്, ബെളിയൂര്‍കട്ടെ അയൂബ്ഖാന്‍ (51) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിനു സമീപത്തെ …