വീണ്ടും ദുരഭിമാനക്കൊല; ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ മകളെ അച്ഛന്‍ വെട്ടിക്കൊന്നു
മംഗ്‌ളൂരു: അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണബന്ധം ഉപേക്ഷിക്കണമെന്ന ഉപദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് മകളെ അച്ഛന്‍ വെട്ടിക്കൊന്നു. ബിദര്‍, ഔറാദ്, ബരാഗന്‍രണ്ടയിലാണ് സംഭവം. മോണിക്ക (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പിതാവ് മോത്തിറാം ജാദവ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ മോണിക്കയും മറ്റൊരു ജാതിയില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മോത്തിറാം അംഗീകരിച്ചില്ല. പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറണമെന്നും മെച്ചപ്പെട്ട കുടുംബത്തിലുള്ള സ്വജാതിക്കാരനായ യുവാവിനെ കൊണ്ട് വിവാഹം …