കാസര്‍കോട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടിലെ ശശിയുടെ മകന്‍ കുന്നുംപുറത്ത് വീട്ടില്‍ കെ.എസ്. അനീഷ്(42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും. സജനയാണ് ഭാര്യ. മാളവിക, ആദിദേവ് മക്കളാണ്.
