ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധത്തില്‍ നീര്‍ച്ചാലില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്; അഞ്ച് പ്രതികളും അറസ്റ്റില്‍

കാസര്‍കോട്: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധത്തില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചു പ്രതികളും അറസ്റ്റില്‍. നീര്‍ച്ചാല്‍, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ ചൂരിപ്പള്ളത്തെ കെ. സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ, നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് ബദിയഡുക്ക എസ്‌ഐ കെ. നിഖിലും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം നീര്‍ച്ചാലിലാണ് കേസിനാസ്പദമായ സംഭവം. ബേള, മീത്തല്‍ നീര്‍ച്ചാലിലെ ജയശ്രീ നിലയത്തില്‍ ബി സൂരജാ (27)ണ് വധശ്രമത്തിനിരയായത്. നടന്നു പോവുകയായിരുന്ന ഇയാളെ മാരകായുധങ്ങളുമായി കാറില്‍ എത്തിയ സംഘം അക്രമിച്ചുവെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയും അയാളുടെ ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഭാര്യയുടെ മാതൃസഹോദരിയുടെ മകനാണ് വധശ്രമത്തിനിരയായ സൂരജ്. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നുവെന്നു പറയുന്നു. ഇതിനു സൂരജ് തയ്യാറായില്ല. ഇതാണ് അക്രമത്തിനു ഇടയാക്കിയതെന്നു പരാതിയില്‍ പറഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page