ബംഗ്‌ളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകര്‍ന്നു; നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഉള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗ്‌ളൂരു: ബംഗ്‌ളൂരു, ബന്നാര്‍ക്കട്ടയില്‍ ഉണ്ടായ കാറപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മപ്പുറം, നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23), കൊല്ലത്തെ മുഹമ്മദ് ഷാഹൂബ് (25) എന്നിവരാണ് മരിച്ചത്. അര്‍ഷ് പി ബഷീര്‍ എം ബി എ വിദ്യാര്‍ത്ഥിയും നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം ബഷീറിന്റെ മകനുമാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്‌ളൂരുവില്‍ എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page