ഭര്‍ത്താവിനു അവിഹിത ബന്ധം; മകളെ കൊലപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ യുവതി തൂങ്ങി മരിച്ചു; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, ഭര്‍ത്താവിനും കാമുകിക്കുമെതിരെ കേസ്

ബംഗ്‌ളൂരു: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് മകളെ കൊലപ്പെടുത്തിയ ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായ യുവതി ജീവനൊടുക്കി. തുംകൂര്‍, പാവഗഡ്, ബയദാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി(34)യാണ് കെട്ടിത്തൂങ്ങി മരിച്ചത്. നാലു വയസ്സുള്ള മകള്‍ റോഷ്‌നിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പിന്റെ പകര്‍പ്പ് സഹോദരനു അയച്ചുകൊടുത്തിരുന്നു. ശ്രുതിയുടെ സഹോദരന്‍ ശശിധര്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ഗോപാലകൃഷ്ണ എന്ന ജി കൃഷ്ണയ്ക്കും കാമുകി സായ്‌സുമനക്കും എതിരെ ബാഗല്‍ഗുണ്ടെ പൊലീസ് കേസെടുത്തു. പത്തുവര്‍ഷം മുമ്പാണ് ശ്രുതിയും ഗോപാലകൃഷ്ണയും തമ്മിലുള്ള വിവാഹം നടന്നത്. നാലുവര്‍ഷമായി ബയദാനൂര്‍ ഗ്രാമപഞ്ചായത്തംഗമായ ശ്രുതി എട്ടുമാസം മുമ്പാണ് പ്രസിഡണ്ട് സ്ഥാനത്തെത്തിയത്.
ഭര്‍ത്താവിനു പൊതു പ്രവര്‍ത്തകനായ ഒരാളുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞ ശ്രുതി ഭര്‍ത്താവിനു പല തവണ താക്കീത് നല്‍കിയിരുന്നുവത്രെ. എന്നിട്ടും ബന്ധം തുടര്‍ന്നതോടെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ സുമനയുമായുള്ള ബന്ധത്തില്‍ നിന്ന് കൃഷ്ണ അകന്നു. അടുത്ത കാലത്തായി വീണ്ടും പഴയബന്ധം പുനഃസ്ഥാപിച്ചത് ശ്രുതിയെ മാനസികമായി പ്രയാസത്തിലാക്കിയിരുന്നു. മകളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് പല തവണ അറിയിച്ചിട്ടും ഭര്‍ത്താവ് ഭീഷണിക്ക് വഴങ്ങാതെ അവിഹിത ബന്ധം തുടരുകയായിരുന്നുവെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page