മജ്ബയല്‍ സ്വദേശിയെ വിസ തട്ടിപ്പിനു ഇരയാക്കി; ഇച്ചിലംപാടി സ്വദേശിക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു

കാസര്‍കോട്: വിസ വാഗ്ദാനം ചെയ്തു യുവാവിന്റെ 2.10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. മജ്ബയല്‍, കിന്നിമാണി ഹൗസിലെ ഷൈലേഷിന്റെ പരാതിയില്‍ ദക്ഷിണകന്നഡ, പുത്തൂര്‍, ഇച്ചിലംപാടി പൊയ്യക്കര ഹൗസിലെ മുഹമ്മദ് മുദ്ദഷീറിനെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.2023 സെപ്തംബര്‍ എട്ടുമുതല്‍ 2024 ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ പരാതിക്കാരനില്‍ നിന്നു വിസ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

തമിഴ്‌നാട്ടില്‍ സ്വകാര്യാശുപത്രിയില്‍ തീപിടിത്തം; 7 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ സിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ ശ്വാസം മുട്ടി മരിച്ചു.ഒരു കുട്ടിയും മൂന്നു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുമെന്നു ഫയര്‍ഫോഴ്‌സ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ലിഫ്ടില്‍ കുടുങ്ങിയ ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. 32 പേരെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തി ദിണ്ഡിഗല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചതായും ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ഗുരുതര നിലയിലാണ്. 20 പേര്‍ക്കു തീപിടിത്തത്തിലാണ് പരിക്കേറ്റത്.

സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം; ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതന്‍ അറസ്റ്റില്‍, 5 വര്‍ഷം തടവില്‍ കഴിഞ്ഞിരുന്ന പ്രതി കൊല്ലത്തും തട്ടിപ്പ് നടത്തി

മംഗ്‌ളൂരു: സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ബില്ലടക്കാതെ മുങ്ങിയതിന് 49 കേസുകളില്‍ പ്രതിയായ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തൂത്തുക്കുടി സ്വദേശിയായ വിന്‍സെന്റ് (67)ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഇയാള്‍ ഡിസംബര്‍ ഏഴിനാണ് ഉഡുപ്പിയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സമ്പന്നനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് മുറിയെടുത്തത്. 39,298 രൂപയുടെ ബില്ലാണ് രണ്ടു ദിവസത്തിനകം തിന്നും കുടിച്ചും വരുത്തിയത്. ഈ തുക അടക്കാതെ വിന്‍സന്റ് ഹോട്ടലില്‍ നിന്നു തന്ത്രപൂര്‍വ്വം കടന്നു കളയുകയായിരുന്നു. പുറത്തേക്കു …

ഭര്‍ത്താവിനെ പാഠം പഠിപ്പിക്കുമെന്ന് ആത്മഹത്യാകുറിപ്പ്; ഭര്‍തൃമാതാവ് മരിച്ചതിന്റെ പിറ്റേന്നാള്‍ പിഞ്ചു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: ഭര്‍തൃമാതാവ് മരണപ്പെട്ടതിന്റെ പിറ്റേന്നാള്‍ ആറും രണ്ടും വയസ്സുള്ള മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കെട്ടിത്തൂങ്ങി മരിച്ചു. ബംഗ്‌ളൂരുവിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തുംകൂര്‍ സ്വദേശി സുരേഷി (30)ന്റെ ഭാര്യ കുസുമ (25), മക്കളായ ശ്രീയാന്‍ (6), ശാര്‍വിക് (2) എന്നിവരാണ് മരണപ്പെട്ടത്. സുരേഷിന്റെ മാതാവ് കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കിടക്കയിലും കുസുമയെ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ …

കാണാതായ വിദ്യാര്‍ത്ഥിനി കാമുകനെ വിവാഹം കഴിച്ചു; വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നു ഫോണ്‍ കോള്‍

കാസര്‍കോട്: രണ്ടു ദിവസം മുമ്പു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, ബീജതകട്ടെയിലെ ശ്രീദേവി (20)യാണ് പെര്‍ളയിലെ കീര്‍ത്തനു(22)മായി വിവാഹിതയായത്. പെര്‍ളയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ശ്രീദേവി. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവറായ കീര്‍ത്തനുമായി പ്രണയത്തിലായത്.ബുധനാഴ്ചയാണ് ശ്രീദേവിയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് രാധാകൃഷ്ണ നായിക് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശ്രീദേവിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കീര്‍ത്തന്‍ ആദൂര്‍ പൊലീസിനെ ഫോണ്‍ ചെയ്ത് ശ്രീദേവി തന്റെ …

മാരിയമ്മ സ്തോത്രം സമർപ്പണം ചെയ്തു

കൊല്ലം : ആശ്രാമം ശ്രീ മാരിയമ്മൻ ക്ഷേത്രം മാരിയമ്മ സ്തുതിഗാനം പിന്നണി ഗായിക ശ്രീജയ ശ്രീ ഗാനാർച്ചന ചെയ്തു സമർപ്പിച്ചു. ആശ്രാമം സജീവ് കാസറ്റ് സ്വീകരിച്ചു. സംഗീത സംവിധാനം നിർവ്വഹിച്ച ഇരവിപുരം രാജേഷ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. ഐ. രാമഭദ്രൻ, ക്ഷേത്രഭരണസമിതി പ്രസിഡൻ്റ് പി. സദാശിവൻ, സെക്രട്ടറി എസ്.മോഹനൻ സംബന്ധിച്ചു. ഭക്തിഗാനമേളയും ഉണ്ടായിരുന്നു.

കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ ഒരാള്‍ക്ക് 13 അക്കൗണ്ടുകള്‍; 5നും 13നുമിടക്ക് അക്കൗണ്ടുകള്‍ 40വോളം പേര്‍ക്ക്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനു സാധ്യത

കാസര്‍കോട്: ഒരാള്‍ക്ക് സാധാരണ നിലയില്‍ ഒരു ബാങ്കില്‍ എത്ര അക്കൗണ്ടുണ്ടാകും? ഒരു അക്കൗണ്ടുണ്ടാവുന്നതു സ്വാഭാവികമാണ്. എന്നാല്‍ കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ മുഹമ്മദ് ഹാജിയുടെ പേരില്‍ 13 ഡെയ്‌ലി ഡിപ്പോസിറ്റ് അക്കൗണ്ടുണ്ടെന്നു സഹകരണ വകുപ്പു കണ്ടുപിടിച്ചു. ഷാഹുല്‍ ഹമീദിന്റെ പേരില്‍ ഇത്തരത്തില്‍ എട്ട് അക്കൗണ്ടുകളും കെ.എം മുഹമ്മദിന്റെ പേരില്‍ 12 അക്കൗണ്ടുകളും കെ.എം മുഹമ്മദ് ഷാഹിദിന്റെ പേരില്‍ 10 അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ടെന്നു സംഘം ഭരണസമിതി അംഗങ്ങളായിരുന്നവരെ സഹകരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചിനും എട്ടിനും ഇടയ്ക്ക് …

മൂലടുക്കത്തെ റാഷിദിന്റെ മരണം: കഴുത്തില്‍ പാടുകള്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാകുവെന്ന് പൊലീസ്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, മൂലടുക്കത്തെ റാഷിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച രാവിലെ നടന്ന ഇന്‍ക്വസ്റ്റിലും ഫോറന്‍സിക് പരിശോധനയിലും റാഷിദിന്റെ മരണ കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സുപ്രധാന സൂചനകള്‍ ലഭിച്ചു. മൃതദേഹത്തിന്റെ കാലുകളില്‍ കാണപ്പെട്ട പരിക്കുകള്‍ കൂടാതെ കഴുത്തിലും പാടുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ പാടുകള്‍ എങ്ങനെയാണ് …

അഭ്യാസ പ്രകടനത്തിനിടയില്‍ പുത്തന്‍ താര്‍ ജീപ്പ് കത്തി നശിച്ചു; യുവാക്കള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്, സംഭവം പച്ചമ്പളയില്‍

കാസര്‍കോട്: അഭ്യാസ പ്രകടനത്തിനിടയില്‍ രജിസ്‌ട്രേഷന്‍ പോലുമാകാത്ത പുത്തന്‍ താര്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള, പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് കത്തിനശിച്ച വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍. ഏതാനും യുവാക്കളാണ് താര്‍ ജീപ്പുമായി പച്ചമ്പളയിലെ ഗ്രൗണ്ടിലെത്തിയത്. വാഹനം ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിക്കൊണ്ടിരിക്കെ പെട്ടെന്നു തീപിടിക്കുകയായിരുന്നു. തീ ആളിപടരാന്‍ തുടങ്ങിയതോടെ വാഹനം നിര്‍ത്തി അകത്തുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചുവെങ്കിലും …

എല്ലാ ദിവസവും പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് മരണമാണ്; ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രിക്കു കത്തയച്ചു

ബംഗ്‌ളൂരു: തനിക്കും കുടുംബത്തിനും ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. റോണ താലൂക്കിലെ കൃഷ്ണപുര സ്വദേശിയായ ശാന്ത ഹിരേമത്ത് ആണ് കത്തയച്ചത്. കത്തിന്റെ കോപ്പി രാഷ്ട്രപതി, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാസങ്ങളായി തുടരുകയാണ്. എതിര്‍പക്ഷത്ത് പ്രബലരും അധികാര കേന്ദ്രങ്ങളുമായി വലിയ ബന്ധം ഉള്ളവരാണെന്നും ഇതു കാരണം തങ്ങളുടെ കൃഷിഭൂമി ഉഴുതു മറിക്കാന്‍ പോലും കഴിയുന്നില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. പൊലീസില്‍ …

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു 5 ലക്ഷത്തിന്റെ സാനിറ്ററി സാധനങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍, പിടിയിലായത് ചന്തേരയിലും ചീമേനിയിലും കവര്‍ച്ച നടത്തിയ ആള്‍

പയ്യന്നൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു അഞ്ചു ലക്ഷം രൂപ വില മതിക്കുന്ന സാനിറ്ററി സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട്, വില്ലുപുരം സ്വദേശിയും ഇപ്പോള്‍ പഴയങ്ങാടിയില്‍ താമസിക്കാരിയുമായ പാച്ചിയമ്മ(40)യെ ആണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി പി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുഞ്ഞിമംഗലം, ആണ്ടാംകൊവ്വലില്‍, ടി.പി വിനീത് നിര്‍മ്മിക്കുന്ന വീട്ടില്‍ ഡിസംബര്‍ ഏഴിനാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ സിസിടിവി ക്യാമറകളും ക്യാമറാ കേബിളും സ്വിച്ച് ബോര്‍ഡിലേക്കുള്ള വയറുകളും നശിപ്പിച്ച ശേഷം സാനിറ്ററി …

പയ്യന്നൂരില്‍ എം.കെ രാഘവന്‍ എം.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോസ്റ്റര്‍; കോണ്‍ഗ്രസ് ഓഫീസ് മറുപൂട്ടിട്ട് പൂട്ടി

കണ്ണൂര്‍: പയ്യന്നൂരില്‍ എം.കെ രാഘവന്‍ എം.പിക്കെതിരെ വിമര്‍ശനവുമായി പോസ്റ്ററുകള്‍ പതിച്ചു. രാഘവന്‍ ഒറ്റുകാരനും മാപ്പര്‍ഹിക്കാത്ത ആളാണെന്നുമുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ കോടതി റോഡിലുള്ള കോണ്‍ഗ്രസ് ഓഫീസിന്റെ ചുമരിലും പയ്യന്നൂര്‍ നഗരത്തിലെ ചില ചുമരുകളിലുമാണ് പതിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രാഘവന്‍ അനുകൂലികള്‍ എത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.കോടതി റോഡിലെ ഗാന്ധി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മറുപൂട്ടിട്ട നിലയിലും കാണപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന പൂട്ട് മാറ്റിയ ശേഷം പുതിയ പൂട്ടിട്ട് താക്കോലുമായി കടന്നു കളയുകയായിരുന്നു.എം.കെ …

ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; ആശുപത്രി മാറ്റാന്‍ ആലോചന

കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇതു കണക്കിലെടുത്ത് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ന്യൂറോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയാല്‍ ഗുണകരമാകുമോയെന്ന ആലോചന തുടരുകയാണ്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 21കാരിയായ യുവതി ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങിയത്. വിവരമറിഞ്ഞ് എത്തിയ ആശുപത്രി അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ താഴെയിറക്കി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം …

മൂലടുക്കത്തെ റാഷിദിന്റെ ദുരൂഹമരണം: സംശയം ഉണ്ടെന്ന് മാതാവ്; മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, മൂലടുക്കത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. മകന്റെ മരണത്തില്‍ സംശയം ഉണ്ടെന്ന് മാതാവ് മൊഴി നല്‍കി. സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ് പറഞ്ഞു.മൂലടുക്കം, കാവുപ്പടിയിലെ എടനീര്‍ അബ്ദുള്ളയുടെ മകന്‍ റാഷിദി (22)നെ ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൂലടുക്കം, പുഴക്കര റോഡിലെ കാടു നിറഞ്ഞ …

കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ അടിമുടി അഴിമതി; തിരിമറികള്‍ കണ്ടെത്തി, ലക്ഷങ്ങളുടെ അനധികൃത നടപടികള്‍ക്കു പിരിച്ചുവിടപ്പെട്ട ഭരണസമിതി ഉത്തരവാദിയെന്നു കണ്ടെത്തല്‍

കാസര്‍കോട്: വ്യാപാരികളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അപ്പപ്പോള്‍ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1993 ജൂണ്‍ അഞ്ചിനു പ്രവര്‍ത്തനമാരംഭിച്ച കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ സഹകരണ വകുപ്പ് അടിമുടി അഴിമതിയും നിയമ ലംഘനവും കണ്ടെത്തി.ഇതു സംബന്ധിച്ച് ഭരണസമിതി അംഗങ്ങളോടും സെക്രട്ടറിയോടും സഹ.ജോയിന്റ് രജിസ്ട്രാര്‍ വിശദീകരണം ആരാഞ്ഞു. വിശദീകരണം നേരിട്ടോ രേഖാമൂലമോ 19-12-2024ന് നല്‍കണമെന്നു നോട്ടീസില്‍ മുന്നറിയിച്ചു. സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ നടപടികളും അഴിമതികളും അടങ്ങിയ റിപ്പോര്‍ട്ട് ഭരണസമിതി …

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണം;കാസര്‍കോട് ജില്ലാ നിയമ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ നിയമ ഓഫീസര്‍ ആകാശ് രവിയെ സര്‍വ്വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് പ്രസിഡന്റുമായ ആകാശ് രവി മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ നോട്ടീസ് സംഘടനയുടെ പേരില്‍ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട കഠിനശിക്ഷക്കുള്ള അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണെന്നു സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇതിനു പുറമെ പാലക്കാട് ജില്ലാ നിയമ ഓഫീസറായിരിക്കെ പാലക്കാട്, തഹസില്‍ദാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എല്‍.ആര്‍ എന്നിവരുമായി ചേര്‍ന്നു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കൈക്കൂലി വാങ്ങുന്നതായും …

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി അറസ്റ്റു ചെയ്തു

കാസര്‍കോട്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാ പ്രതിയെ മഞ്ചേശ്വരം പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തു.ഉപ്പള കൈക്കമ്പ ബംഗ്ലാ കോമ്പൗണ്ടിലെ ആദംഖാ(24)നെയാണ് പൊലീസ് അതിസാഹസികമായി വീടു വളഞ്ഞ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെയും ഡിവൈ.എസ്.പി കെ. സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, സിപിഒമാരായ വിജയന്‍, അനീഷ് കുമാര്‍ കെ.എം, സന്ദീപ് എം, ഭക്തതശൈവന്‍ സിഎച്ച് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.മഞ്ചേശ്വരത്തെ വധശ്രമക്കേസില്‍ …

ഫ്രിഡ്ജ് ഇല്ലാക്കാലം | Kookkanam Rahman

ഭക്ഷ്യ വസ്തുക്കളും മറ്റും കേടുകൂടാതെ സൂക്ഷിക്കാന്‍ ആധുനിക കാലത്ത് വിവിധ സാങ്കേതിക വിദ്യകളുണ്ട്. അതിലൊന്നാണ് ഫ്രിഡ്ജ്. നാല്‍പതു വര്‍ഷം മുമ്പ് പഴയകാല തലമുറ ചില ഭക്ഷ്യ വസ്തുക്കള്‍ ഗ്രാമീണ ടെക്ക്‌നിക്ക് വഴി എങ്ങനെ കേടുകൂടാതെ സൂക്ഷിച്ചു വെച്ചിരുന്നു എന്ന് പുതിയ തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത് നന്നായിരിക്കുമെന്ന് കരുതി.ചക്കക്കുരു മണ്ണില്‍ പൂഴ്ത്തി വെച്ചാണ് അടുത്ത സീസണ്‍ വരെ ഉപയോഗിച്ചിരുന്നത്.വീടിന്റെ അടുക്കള ഭാഗത്തുള്ള ഞാലിയില്‍ (താത്തുകെട്ടി) ഒരു മൂലയില്‍ ചക്കക്കുരു കൂട്ടി വെച്ച് അതിനു മുകളില്‍ മണ്ണിട്ട് മൂടും. ആവശ്യത്തിന് …