ലൗജിഹാദ്; വീണ്ടും വിവാദ പ്രസംഗവുമായി പി.സി ജോര്‍ജ്, പൈവളിഗെ സംഭവത്തിലും പരോക്ഷ പരാമര്‍ശം

കോട്ടയം: വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. കൃസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തി നാലു വയസാകുമ്പോഴേക്കും വിവാഹം കഴിച്ചയക്കണം-ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ പി.സി ജോര്‍ജ്ജ് പറഞ്ഞു.
ഇവിടെ ചര്‍ച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കു മരുന്നിനെയും പറ്റി മാത്രമാണ്. ഇതു മാത്രമാണോ കേരളത്തിന്റെ പ്രശ്‌നം. ഈരാറ്റുപേട്ടയില്‍ ഒരു കെട്ടിടത്തില്‍ ഈ കേരളം മുഴുവന്‍ കത്തിക്കാന്‍ മാത്രമുള്ള സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചു വച്ചിരിക്കുകയാണ്. അതെവിടെ കത്തിക്കാനാണെന്നൊക്കെ എനിക്കറിയാം. അതേ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എങ്ങോട്ടാണ് ഈ രാജ്യം പോകുന്നത്. 14 വയസുള്ള പെണ്‍കുഞ്ഞും 42 വയസ്സുള്ള തൈക്കിളവനും ആത്മഹത്യ ചെയ്തു. ഇതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പൈവളിഗെയില്‍ പെണ്‍കുട്ടിയും 42കാരനും ജീവനൊടുക്കിയ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് പി.സി ജോര്‍ജ് പറഞ്ഞു.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400വോളം പെണ്‍കുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചു കിട്ടി?-അദ്ദേഹം ചോദിച്ചു.
മുസ്ലിം പെണ്ണുങ്ങള്‍ പിഴക്കുന്നില്ലല്ലോ. എന്താ കാര്യം? പതിനെട്ട് തികയുമ്പോഴെ കെട്ടിക്കുകയാണ്. നമ്മളോ, ശമ്പളം കിട്ടുന്നതാണെങ്കില്‍ ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ ആയാലും കെട്ടിക്കില്ല. അതിന്റെ ശമ്പളമിങ്ങോട്ട് പോരട്ടെ. ഊറ്റിയെടുക്കാമല്ലോ. കൃസ്ത്യാനികള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയുണ്ടെങ്കില്‍ ഇരുപത്തി നാലു വയസാകുമ്പോള്‍ കെട്ടിക്കണം. അതു കഴിഞ്ഞ് പഠിക്കട്ടെ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page