തടവുകാരനു നല്‍കാന്‍ ടൂത്ത് പേസ്റ്റ് ട്യൂബില്‍ മയക്കുമരുന്നുമായെത്തിയ ആള്‍ പിടിയില്‍

ബംഗ്‌ളൂരു: വിചാരണത്തടവുകാരനു ജയിലിലേക്കു മയക്കുമരുന്ന് ടൂത്ത് പേസ്റ്റ് ട്യൂബില്‍ ഒളിപ്പിച്ചു കടത്തിക്കൊടുത്ത സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂരിലെ സുരഭില്‍ (26) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മയക്കുമരുന്ന് ജയിലിനുള്ളിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ഉപയോഗിച്ച ടൂത്ത് പേസ്റ്റിന്റെ ട്യൂബും പൊലീസ് പിടിച്ചെടുത്തു. 24ഗ്രാം മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്.
കുടക് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായ സനത്ത് എന്നയാളുടെ സഹോദരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുരഭില്‍ ജയിലിലെത്തിയത്. സനത്തിനെ കാണാന്‍ ജയിലധികൃതരില്‍ നിന്നു സുരഭില്‍ ആദ്യം അനുമതി നേടിയെടുത്തു. അതിനു ശേഷം ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്, ഷാമ്പു തുടങ്ങിയ സാധനങ്ങള്‍ നല്‍കുകയായിരുന്നു. സാധനങ്ങള്‍ പരിശോധിച്ച ജയില്‍ സൂപ്രണ്ടിനു ടൂത്ത് പേസ്റ്റ് ട്യൂബില്‍ സംശയം ഉടലെടുക്കുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മയക്കുമരുന്നു കണ്ടെത്തുകയുമായിരുന്നു. ടൂത്ത് പേസ്റ്റ് ട്യൂബില്‍ ടൂത്ത് പേസ്റ്റിനു പകരം കറുത്ത പദാര്‍ത്ഥമാണുണ്ടായിരുന്നത്. മടിക്കേരി റൂറല്‍ പൊലീസ് സുരഭിലിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page