അയ്യപ്പദര്‍ശനത്തിനു ഭക്തര്‍ക്കു കൂടുതല്‍ സമയം അനുവദിക്കുന്നതിനുള്ള നവീന സംവിധാനം ഈ മാസ പൂജ മുതല്‍

തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മ്മശാസ്താ ദര്‍ശനത്തിനു ഭക്തജനങ്ങള്‍ക്കു കൂടുതല്‍ സമയം അനുവദിക്കുന്നതിനുള്ള നവീന സംവിധാനം ഈ മാസത്തെ മാസപൂജ മുതല്‍ ആരംഭിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു. അയ്യപ്പനെ സന്നിധാനത്തെ കൊടിമരച്ചുവട്ടിലെത്തി ദര്‍ശനം നടത്തണമെന്നാണ് എല്ലാ ഭക്തജനങ്ങളുടെയും ലക്ഷ്യം. ഇപ്പോഴത്തെ സംവിധാനത്തില്‍ അത് അസാധ്യമായതു കൊണ്ടാണ് പുതിയ സംവിധാനം പരീക്ഷണാര്‍ത്ഥം ആരംഭിക്കുന്നതെന്നും വിഷു പൂജ മുതല്‍ ഇതു സ്ഥിരം സംവിധാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്നു ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇതു വലിയ ആശ്വാസമായിരിക്കും-അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം മേയ്മാസ പൂജാ സീസണില്‍ പമ്പയില്‍ സംഘടിപ്പിക്കും. വിഷുക്കൈനീട്ടവുമായി അയ്യപ്പന്റെ സ്വര്‍ണ്ണലോക്കറ്റ് പുറത്തിറക്കും. ശബരിമല വഴിപാടുകളുടെ വില വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page