ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നേകാല്‍ മണിക്കൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അരിവാള്‍ വീശി വിറപ്പിച്ച വിരുതനെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കീഴടക്കി
മംഗളൂരു: അരിവാള്‍ കൊണ്ടു ഭാര്യയെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം വീടു പൂട്ടി വരാന്തയില്‍ അരിവാള്‍ ആഞ്ഞു വീശിക്കൊണ്ടു മൂന്നേകാല്‍ മണിക്കൂര്‍ നാടിനെയും സേനാംഗങ്ങളെയും വിറപ്പിച്ച വിരുതനെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരും കൂട്ടരും ചേര്‍ന്നു അതിസാഹസികമായി കീഴ്‌പ്പെടുത്തി. കുന്ദാപുര കണ്ടല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡ്രൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ വിഭ്രമിപ്പിച്ച സംഭവമുണ്ടായത്. മൂന്നേകാല്‍ മണിക്കൂറുകളോളം വെട്ടേറ്റ് വീട്ടിനുള്ളില്‍ കിടന്ന സൊറബയിലെ അനിത(38)യെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അനിതയുടെ ഭര്‍ത്താവ് ലക്ഷ്മണ (40)യാണ് ഒടുവില്‍ കുടുങ്ങിയത്. ബഡ്രൂരിലെ …