ആറ്റിങ്ങല്‍ എം എല്‍ എയുടെ മകന്‍ ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ എം എല്‍ എ. ഒ. എസ് അംബികയുടെ മകന്‍ വി വിനീത് (34) ബൈക്കപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പള്ളിപ്പുറം, മുഴുത്തിരിയാവെട്ടത്തിനു സമീപത്താണ് അപകടം. വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും തിരുവനന്തപുരം വിമാനതാവളത്തിലേയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
വിനീതിന്റെ സുഹൃത്ത് അക്ഷയിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടയ്‌ക്കോട് സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരനായ വിനീത് സി പി എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്.
സി പി എം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി അംഗമായ കെ വി വാരിജാക്ഷന്‍ ആണ് പിതാവ്. സഹോദരന്‍ വി വിനീഷ് സി പി എം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page