കുമ്പളയില്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം; കൊള്ളസംഘം അകത്ത് കടന്നത് ജനല്‍ കമ്പി മുറിച്ച്; ബാങ്കിനുള്ളില്‍ മുളക് പൊടി വിതറിയ നിലയില്‍

കാസര്‍കോട്: കുമ്പളയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് പെര്‍വാഡ് ശാഖയിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ദേശീയപാതയോരത്തെ ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ സൈഡിലുള്ള ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയാണ് കൊള്ളസംഘം അകത്ത് കടന്നത്. ഇലക്രിക് കട്ടര്‍ ഉപയോഗിച്ചാണ് ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയത്. ഇതിന് ഉപോഗിച്ച ഇലക്ട്രിക് കട്ടര്‍ മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാവാമെന്നു സംശയിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയെടുത്തത് ബാങ്കില്‍ നിന്നു തന്നെയാണ്. സംഭവ സമയത്ത് ബാങ്കിലെ വാച്ച്മാന്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാങ്കിനു അകത്തും പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. പൊലീസ് നായ മണം പിടിക്കാതിരിക്കാനാണ് മുളക് പൊടി വിതറിയതെന്നു സംശയിക്കുന്നു. ബാങ്കിനുള്ളില്‍ പരിശോധിച്ച ശേഷമേ കവര്‍ച്ചയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. വിവരമറിഞ്ഞ് മാനേജര്‍ നാട്ടില്‍ നിന്നും കുമ്പളയിലേക്ക് തിരിച്ചിട്ടുണ്ട്.
ജനല്‍ മുറിച്ചു മാറ്റിയ ഭാഗത്ത് ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് മറച്ചാണ് കൊള്ള സംഘം സ്ഥലം വിട്ടത്.
കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനേദ് കുമാര്‍, എസ് ഐ മാരായ കെ ശ്രീജേഷ്, വി കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വിവരമറിഞ്ഞു നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page