കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും കവര്‍ച്ച. വീട്ടില്‍ നിന്നു നാലര ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. മണിയമ്പാറയിലെ സുനൈനയുടെ വീട്ടിലാണ് സ്റ്റെയര്‍കേസ് റൂമില്‍ ചാക്കിലാക്കി സൂക്ഷിച്ചതായിരുന്നു അടയ്ക്ക. സുനൈനയും കുടുംബവും ശനിയാഴ്ച ഉച്ചയ്ക്ക് വീടു പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൂട്ടു പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അതേസമയം ഗേറ്റിലെ പൂട്ട് അതേപടി കാണപ്പെട്ടു. കവര്‍ച്ചക്കാര്‍ മതില്‍ ചാടിയാണ് വീട്ടിനകത്തു കടന്നതെന്നു സംശയിക്കുന്നു. ബദിയഡുക്ക പൊലീസ് മണിയമ്പാറയിലെത്തി അന്വേഷണം തുടങ്ങി.