മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി; സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ ആര്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം; ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി; സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ ആര്?
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വിദേശത്തു നിന്നു കുപ്രചരണം നടത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സൈബര്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ പൊലീസ് സയ്യിദ് ഹാരിസ് അല്‍ മഷൂര്‍ എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കിലാണ് പ്രചരണം നടത്തിയത്. എന്നാല്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ ആരാണെന്നു വ്യക്തമല്ല. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണോ കുപ്രചരണം നടത്തിയതെന്നു സംശയിക്കുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചരണം വ്യാപകമായതോടെയാണ് സൈബര്‍ നിരീഷണം ശക്തമാക്കിയിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page