ഇ.പി.ക്കെതിരെ അച്ചടക്ക നടപടി; എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റി; ടി.പി രാമകൃഷ്ണന്‍ പകരക്കാരനായേക്കും
തിരുവനന്തപുരം: ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കി. ബിജെപി ബന്ധവും ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അച്ചടക്ക നടപടിക്ക് ഇടയാക്കിയതെന്നാണ് സൂചന. വെള്ളിയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു. ഇ.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന ഉണ്ടായിരുന്നു. …