മറാത്ത യോദ്ധാവ് ഛത്രപതി ശിവജിയുടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത 35 അടി പ്രതിമ തകര്‍ന്നു; സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍

പൂനെ: കഴിഞ്ഞ വര്‍ഷം നേവി ദിനമായ ഡിസംബര്‍ നാലിനു മഹാരാഷ്ട്ര സിന്ധുദുര്‍ഗ് ജില്ലയിലെ മാല്‍വന്‍ തഹസില്‍ രാജ്‌കോട്ട് കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതിമയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ വ്യാഴാഴ്ച രാത്രി സിന്ധു ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു.
കോലാപ്പൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. കോലാപൂര്‍ പൊലീസാണ് വ്യാഴാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണത്തിന് സിന്ധുദുര്‍ഗ് പൊലീസിന് ഇന്നു കൈമാറുകയായിരുന്നു.
അതേ സമയം താന്‍ പദ്ധതിയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നില്ലെന്നും പ്രതിമ സ്ഥാപിച്ച പ്ലാറ്റ്‌ഫോമിന്റെ ഡിസൈന്‍ മഹാരാഷ്ട്ര മരാമത്തു വകുപ്പുവഴി നാവികസേനക്കു സമര്‍പ്പിച്ചിരുന്നെന്നും പട്ടീല്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. താനെ ആസ്ഥാനമായ ഒരു കമ്പനിയാണ് പ്രതിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തിരുന്നതെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. 17-ാം നൂറ്റാണ്ടിലെ ധീരനായ മറാത്ത യോദ്ധാവിന്റെ 35 അടി ഉയരമുള്ള പ്രതിമ തകര്‍ന്ന സംഭവം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനു വലിയ നാണക്കേടും വിമര്‍ശനവുമുണ്ടാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page