ബൈക്കില്‍ കടത്തിയ എം.ഡി.എം.എ പിടികൂടി; ഷിറിയ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഷിറിയ, റാണ ഹൗസിലെ ബി.എ സല്‍മാന(22)നെയാണ് ബേക്കല്‍ എസ്.ഐ ബാവ അക്കരക്കാരനും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കുന്നിനു സമീപത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അറസ്റ്റ്. കൈകാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സല്‍മാനെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് 3.850 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പാലക്കുന്ന് സ്വദേശിയായ ഒരാള്‍ക്കു നല്‍കാനാണ് മയക്കുമരുന്നു കൈവശം വച്ചതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി.
ബദിയഡുക്ക പൊലീസ് നെക്രാജെ, ഉദ്ദംപ്പാറയില്‍ നടത്തിയ പരിശോധനയില്‍ പി.എ ഇര്‍ഷാദി (26) നെ ഏഴുഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page