സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരി അറസ്റ്റില്‍

കണ്ണൂര്‍: കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ്, ചാണോക്കുണ്ടിലെ വി.എം സ്‌റ്റോര്‍ ഉടമ രയരോം, മൂന്നാംകുന്ന്, തൂവേങ്ങാട് സ്വദേശി സി.എ മുഹമ്മദലി (42)യെ ആണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി അറസ്റ്റു ചെയ്തത്. 2023 ജൂണ്‍ മാസത്തില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനശ്രമം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page