തോണി മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: മത്സ്യബന്ധന തൊഴിലാളി തോണി മറിഞ്ഞു മരിച്ചു.
കോഴിക്കോടു തിക്കൊടി കോടിക്കല്‍ പുതിയ വളപ്പില്‍ പാലക്കുളങ്ങരയിലെ ഷൈജു (42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കൊടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു പുറം കടലിലേക്ക് പോകുന്നതിനിടയിലുണ്ടായ അതിശക്തമായ കാറ്റില്‍ പെട്ടാണ് അപകടമുണ്ടായതെന്നറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page