ദുര്‍ന്നടപ്പ് ആരോപിച്ച് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബംഗ്‌ളൂരു: ദുര്‍നടപ്പ് ആരോപിച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സാമ്പിഗെ ഹള്ളി പൊലീസ് പരിധിയിലെ ഹെഗ്ഗഡെ നഗരത്തില്‍ താമസിക്കുന്ന വല്ലരാമതി (35) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചന്ദ്രശേഖര്‍ (38) ആണ് പൊലീസിനു മുമ്പാകെ കീഴടങ്ങിയത്.
തമിഴ്‌നാട് സ്വദേശികളാണ് ചന്ദ്രശേഖറും വല്ലരാമതിയും. 13 വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. എട്ടു വര്‍ഷമായി ഹെഗ്‌ഡെ നഗറില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ചന്ദ്രശേഖരന്‍ ടാക്‌സി ഡ്രൈവറും വല്ലരമതി സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റുമാണ്. ഏതാനും മാസങ്ങളായി ചന്ദ്രശേഖരന് ഭാര്യയില്‍ സംശയമാണ്. ഭാര്യയ്ക്കു ദുര്‍ന്നടപ്പുണ്ടെന്നു സംശയിച്ച ഭര്‍ത്താവ് എല്ലാ ദിവസവും മദ്യപിച്ചെത്തി വഴക്കിടാറുണ്ടെത്രെ. കഴിഞ്ഞ ദിവസം രാവിലെ മക്കള്‍ സ്‌കൂളില്‍ പോയ സമയത്ത് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ വല്ലരാമതിയെ ഭര്‍ത്താവ് കഴുത്തു ഞെരുക്കി കൊലപ്പെടുത്തി പൊലീസ് സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page