17.70 കോടി രൂപയുടെ മുനമ്പം പാലത്തിന് സാങ്കേതികാനുമതിയായി; ടെണ്ടര്‍ പ്രസിദ്ധീകരിച്ചു

Munambam bridge

കാസര്‍കോട്: ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം നിര്‍മ്മാണത്തിനു സാങ്കേതിക അനുമതി ലഭിച്ചു. പാലം നിര്‍മ്മിക്കുന്നതിനു 17.70 കോടി രൂപയ്ക്കു പൊതുമരാമത്ത് വകുപ്പ് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം മുനമ്പം പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ പ്രസിദ്ധീകരിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.
ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന മുനമ്പത്ത് ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. നിലവില്‍ ഒരു തൂക്കുപാലമാണ് ഇവിടെയുള്ളത്. കാല്‍നടയാത്രയ്ക്ക് മാത്രമേ ഇതുപയോഗിക്കാനാവു. എരിഞ്ഞിപ്പുഴ, കരിച്ചേരി എന്നിവിടങ്ങളിലെ പാലം വഴിയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കാസര്‍കോടുമായി ബന്ധപ്പെടുന്നത്. കാസര്‍കോട് നിന്ന് ദേശീയ പാത വഴി കുണ്ടംകുഴിയിലേക്ക് 28 കി.മീ. ദൂരമുണ്ട്. മുനമ്പം പാലം യാഥാര്‍ത്ഥ്യമായാല്‍ ദൂരം പകുതിയായി കുറയും. അതുപോലെ 18കിലോമീറ്ററോളം ചുറ്റി വളഞ്ഞു യാത്രചെയ്യുന്നതിന് പകരം മുനമ്പം പാലം വഴി 2 കിലോമീറ്ററില്‍ ചട്ടഞ്ചാലില്‍ എത്താനാവും. ജില്ലാ ആസ്ഥാനത്തു നിന്ന് മുന്നാട്, കുറ്റിക്കോല്‍, പാണത്തൂര്‍, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ സഞ്ചരിക്കാനാവും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കല്‍ എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page