ഓട്ടോയില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.280 ഗ്രാം എംഡിഎംഎയും 26.850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊയിനാച്ചി, ചെറുകര കോളനിയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് ബേക്കല്‍ എസ്‌ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.

പനയാല്‍, ബട്ടത്തൂര്‍ ചന്ദ്രപുരം റോഡിലെ കൂളിക്കുന്നില്‍ വച്ചാണ് അറസ്റ്റ്. പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുഹമ്മദ് അബൂബക്കര്‍ സിദ്ദിഖിനെതിരെ മേല്‍പ്പറമ്പ് പൊലീസിലും സമാന കേസുള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page