ഷിറിയ ദേശീയ പാതയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു; കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം, അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു

കാസര്‍കോട്: കുമ്പള-മംഗളൂരു ദേശീയ പാതയില്‍ ഷിറിയ, മുട്ടത്തിനു സമീപത്തു ഓട്ടോയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഓട്ടോയാത്രക്കാരായ ഷിറിയയിലെ ഷുഹൈബ (30), മക്കളായ ജന്ന (5), അയാന്‍ (3) എന്നിവരെയും ഷുഹൈബ് (21) എന്നയാളെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാറിലുണ്ടായിരുന്ന ചെറുവത്തൂര്‍ സ്വദേശികളായ വിലാസിനി (59), ഉണ്ണികൃഷ്ണന്‍ (63), സുരേഷ് ബാബു (43), സ്മൃതി(9) എന്നിവരെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page