ബാര മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും: കലവറ നിറച്ചു

ഉദുമ: ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറനിറക്കല്‍ ഘോഷയാത്ര നടന്നു. വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ കലവറ സാധനങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. നാളെ രാവിലെ 10 മണിക്ക് ആറാട്ടിന് കൊടിയേറും. 11 മണിക്ക് ക്ഷേത്ര പ്രവാസി കമ്മറ്റി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പുരസ്‌കാരം കാസര്‍കോട് എ എസ് പി പി.ബാലകൃഷ്ണന്‍ നായര്‍ വിതരണം ചെയ്യും. 4 ന് 10 മണിക്ക് സര്‍വൈശ്വര്യ വിളക്ക് പൂജയും 5 ന് ഉച്ചയ്ക്ക് സമൂഹസദ്യയും രാത്രി 10 മണിക്ക് നൃത്തോത്സവവും നടക്കും. 6 ന് ഗ്രാമബലി എഴുന്നള്ളത്ത്. 7 ന് 3 മണിക്ക് വി.കെ സുരേഷ് ബാബു കൂത്തുപറമ്പിന്റെ പ്രഭാഷണം. വൈകുന്നേരം 5 മണിക്ക് ആറാട്ട്. 7.30 ന് കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page