വീടിന്റെ ടെറസില്‍ നിന്നു വീണു പരിക്കേറ്റ ജമാഅത്തെ ഇസ്ലാമി നേതാവ് വിടവാങ്ങി

കണ്ണൂര്‍: വീടിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജമാഅത്തെ ഇസ്ലാമി നേതാവ് മരിച്ചു. കണ്ണൂര്‍ സിറ്റി കൊടപറമ്പിലെ സഹ്‌റില്‍, പുല്‍സാറാകത്ത് ഹാറൂണ്‍ (71) ആണ് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്.
21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വീടിന്റെ മുകളില്‍ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റത്. പിന്നീട് അരയ്ക്കു താഴെ തകര്‍ന്നു കിടപ്പിലായിരുന്നു. ദീര്‍ഘകാലം ഒമാനിലെ സലാലയില്‍ ബിസിനസുകാരനായിരുന്നു.
ദുരിതകിടക്കയില്‍ കഴിയുന്നതിനിടയില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ രോഗികള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം രോഗികള്‍ക്ക് ഓരോ മാസവും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. കല്യാണം, വീട് നിര്‍മ്മാണം എന്നിവയ്ക്കും സഹായമെത്തിച്ചിരുന്നു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കണ്‍വീനര്‍, ജില്ലാ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആലക്കകത്ത് സെറീന. മക്കള്‍: അര്‍ഷാദ്, അഫ്‌സല്‍, അനീസ(ജ്വല്ലറി ഉടമ), കന്‍സ, ആയിഷ, അസ്ഹര്‍, അബ്‌റാര്‍, അഷ്ഫാഖ്. മരുമക്കള്‍: ഹിഷാം, ഷംന, ഫഹ്‌മിത, ഹിബ, ഹംന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page