ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം: ഭാര്യ ജീവനൊടുക്കിയ നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

ബംഗ്‌ളൂരു: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കി. ബംഗ്‌ളൂരു, അഡുഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേമ(45)യാണ് ജീവനൊടുക്കിയത്. 25 വര്‍ഷം മുമ്പാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രമേശനും ഹേമയും തമ്മിലുള്ള വിവാഹം നടന്നത്. ദമ്പതികളുടെ ഏക മകള്‍ വിദേശത്ത് എംബിബിംഎസിനു പഠിക്കുകയാണ്.
രമേശിനു മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നാണ് ഹേമയുടെ സംശയം. ഈ ബന്ധത്തെ ചൊല്ലി ഹേമയും രമേശും തമ്മില്‍ വഴക്ക് പതിവാണത്രെ. കഴിഞ്ഞ ദിവസം രാത്രിയിലും വഴക്കുണ്ടായിരുന്നു. പിറ്റേന്ന് രാവിലെയാണ് ഹേമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേമയുടേത് ആത്മഹത്യയല്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണെന്നു ബന്ധുക്കള്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page