തകരാറിലായ ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കുമ്പള, അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍

കാസര്‍കോട്: തകരാറിലായ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പള, അനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. നൈറ്റ് ഷിഫ്റ്റിലെ ജോലിക്കാരനായിരുന്നു സുജിത്. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. തകരാറിലായിരുന്ന വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആറുമാസം മുമ്പാണ് സുജിത് കുമാര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page