കാടങ്കോട്ട് സ്റ്റിക്കര്‍ കട്ടു ചെയ്യുന്ന ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് നരഹത്യയ്ക്ക് ശ്രമിച്ച കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മുന്‍ വിരോധം വച്ച് യുവാവിനെ സ്റ്റിക്കര്‍ കട്ട് ചെയ്യുന്ന ബ്ലേഡ് കൊണ്ട് ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍, കാടങ്കോട്ടെ കെ.വി സബീര്‍ (35), ജമാലുദ്ദീന്‍ എ.വി (40) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 28ന് ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. കാടങ്കോട്ടെ എം അബ്ദുല്‍ ലത്തീഫ് (31) ആണ് അക്രമത്തിനു ഇരയായത്. കാടങ്കോട്ട് വച്ച് തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം. തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ എ.പി മുഹമ്മദ് റാഷിദ് (30), എ.സി ജാബിര്‍ (36) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page