‘പാപപ്പട്ടിക’യും പാഴ്പ്പട്ടിക!
‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഐഎഎസിന്റെ സര്‍വീസ് സ്റ്റോറി (‘എന്ദരോ മഹാനുഭാവലു’) യില്‍ നിന്ന്. അദ്ദേഹം സര്‍വീസിന്റെ തുടക്കത്തില്‍ മലപ്പുറം സബ് കളക്ടര്‍ ആയിരിക്കെ തന്റെ ഓഫീസ് മുറിയില്‍ കാണപ്പെട്ട വളരെക്കാലമായി ആരും തുറക്കാതിരുന്ന ഒരു പെട്ടി തുറന്നു നോക്കിയപ്പോള്‍ കിട്ടിയ പഴയ പുസ്തകങ്ങളുടെ …