വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടിനകത്തു അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, ബജകൂഡ്‌ലുവിലെ കൃഷ്ണനായികിന്റെ ഭാര്യ വാസന്തി (57) ആണ് മരിച്ചത്. മകന്‍ ഗോപാലകൃഷ്ണ പണിക്ക് പോയി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാസന്തിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മറ്റുമക്കള്‍: അനുരാധ, ഗീതാകുമാരി. മരുമക്കള്‍: നാരായണ, രമേശ. സഹോദരങ്ങള്‍: നാരായണ, ഈശ്വര.

കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത കേസ്; ദാവൂദ് കൊലക്കേസില്‍ പ്രതിയായ തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിനു നല്‍കിയ നമ്പര്‍ റദ്ദാക്കിയ കാസര്‍കോട് നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിനെ കയ്യേറ്റം ചെയ്ത കേസില്‍ ദാവൂദ് കൊലക്കേസില്‍ പ്രതിയായ പ്രതി അറസ്റ്റില്‍. തളങ്കര പടിഞ്ഞാറിലെ യാസിന്‍ മന്‍സിലില്‍ യാസിന്‍ അബ്ദുള്ള (37)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഡിസംബര്‍ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിനു തന്റെ വ്യാജ ഒപ്പിട്ടു കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീടു നടത്തിയ പരിശോധനയില്‍ …

കായര്‍ക്കട്ടയില്‍ ടിപ്പര്‍ ഡ്രൈവര്‍ മരിച്ചത് ഇടുപ്പെല്ല് തകര്‍ന്ന്; എങ്ങനെയാണ് ഇത് സംഭവിച്ചത്? സ്വയം വീണതോ തള്ളിയിട്ടതോ? പൊലീസ് വിശദമായ അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പ്പദവിലെ ടിപ്പര്‍ ഡ്രൈവര്‍ മുഹമ്മദ് ആസിഫ് (29) മരിച്ചത് ഇടുപ്പെല്ല് തകര്‍ന്ന്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദവിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ കായര്‍ക്കട്ടയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിക്ക് സമീപത്താണ് മുഹമ്മദ് ആസിഫിനെ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുഹമ്മദ് ആസിഫിന്റെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. …

ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ച 4 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ച പോയി; സംഭവം ആലംപാടി, എരിയപ്പാടിയില്‍

കാസര്‍കോട്: അടച്ചിട്ട വീട്ടിലെ ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ചിരുന്ന 4 പവന്‍ സ്വര്‍ണ്ണവും 200രൂപയുടെ നാണയങ്ങളും കവര്‍ച്ച പോയതായി പരാതി. നായന്മാര്‍മൂല, പെരുമ്പളക്കടവില്‍ താമസക്കാരനായ സമീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.സമീറിന്റെ ഉടമസ്ഥതയില്‍ ആലംപാടി, എരിയപ്പാടി, പാറക്കെട്ടിലുള്ള വീട്ടിലാണ് കവര്‍ച്ച. ഡിസംബര്‍ അഞ്ചു മുതല്‍ അടഞ്ഞു കിടക്കുകയായിരുന്നു വീട്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ജനല്‍ഗ്ലാസ് തകര്‍ത്ത് ജനലഴികള്‍ നീക്കിയ നിലയില്‍ കാണപ്പെട്ടു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് ഫ്രിഡ്ജിനു മുകളില്‍ വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളും കവര്‍ച്ച പോയതായി വ്യക്തമായതെന്നു …

പിടിച്ചുപറി കേസില്‍ ബന്ധമുണ്ടെന്ന് പൊലീസിനെ അറിയിച്ചുവെന്ന സംശയം; യുവാവിന്റെ മുഖത്ത് സ്‌പ്രേയടിച്ച ശേഷം സോഡാകുപ്പിയെറിഞ്ഞു, അക്രമി അറസ്റ്റില്‍

കാസര്‍കോട്: പിടിച്ചുപറി കേസില്‍ ബന്ധമുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ യുവാവിനെതിരെ നരഹത്യയ്ക്കു ശ്രമിച്ചതായി പരാതി. ബേക്കല്‍, ഹദ്ദാദ് നഗറിലെ പി.എച്ച് വില്ലയില്‍ പി.എ മുഹമ്മദ് ഹനീഫ (39)യുടെ പരാതിയില്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കോട്ടക്കുന്നിലെ ബേക്കല്‍ഫോര്‍ട്ട് കഫേയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഇവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പരാതിക്കാരനായ മുഹമ്മദ് ഹനീഫ. ഈ സമയത്ത് കഫെയില്‍ എത്തിയ അഹമ്മദ് കബീര്‍ …

പത്തനംതിട്ട പീഡനം: പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; രണ്ടു പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു, ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

പത്തനംതിട്ട: കൂട്ടബലാത്സംഗം അടക്കമുള്ള ലൈംഗിക പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു. പൊലീസിന്റെ അപേക്ഷ പ്രകാരം അടൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുത്തത്. 13-ാം വയസ്സു മുതല്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സാണ്. കായിക താരം കൂടിയാണ് പെണ്‍കുട്ടി.പീഡനം സംബന്ധിച്ച് ഇതിനകം 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു പ്രത്യേക അന്വേഷണ സംഘം മേധാവി ഡിഐജി അജിതാബീഗം പറഞ്ഞു. 59 പ്രതികളാണ് പന്തളം, മലയാലപ്പുഴ, പത്തനംതിട്ട സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തകേസുകളിലുള്ളത്. ഇവരില്‍ 44 പേര്‍ …

പെരിയാട്ടടുക്കം, ചെരുമ്പയില്‍ സഞ്ചാര പാത വേണം; ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തി

കാസര്‍കോട്: പെരിയാട്ടടുക്കം, ചെരുമ്പയില്‍ ദേശീയപാതയുടെ ഇരു ഭാഗങ്ങളിലേക്കും കടക്കുന്നതിന് സഞ്ചാരപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തി. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍പേഴ്‌സണ്‍ കെ പ്രസീത ആധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, നാഷണല്‍ ലീഗ് നേതാവ് എം.എ ലത്തീഫ്, സാജിദ് മൗവ്വല്‍, ഗംഗാധരന്‍ തച്ചങ്ങാട്, സിദ്ദിഖ് പള്ളിപ്പുഴ, റൗഫ് ഫൈസി, കെ കെ ആരിഫ്, നൗഷാദ് ബംഗണ, ബി.കെ …

ഇന്ന് മകരവിളക്ക്; പുണ്യ ദര്‍ശനം കാത്ത് ഭക്തജനലക്ഷങ്ങള്‍, ശബരിമലയില്‍ കനത്ത സുരക്ഷ

ശബരിമല: മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ തൊഴുതു വണങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്തര്‍. സന്നിധാനത്തും പാണ്ടി താവളത്തിലുമെല്ലാം ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എങ്ങും എവിടെയും ശരണമന്ത്രങ്ങള്‍ മാത്രം.പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനു ശരംകുത്തിയിലെത്തും. പതിനെട്ടാംപടി കയറിയെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന …

കാസര്‍കോട് പുലിക്കുന്ന് മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം 18,19ന്

കാസര്‍കോട്: പുലിക്കുന്ന് മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം 18,19 തിയതികളില്‍ നടക്കും.18നു രാവിലെ ഗുളികനു കലശവും കോഴിസമര്‍പ്പണവും നടക്കും. വൈകിട്ടു മലയിറക്കല്‍, ദീപാരാധന, മുത്തപ്പന്‍ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുല്‍ക്കാഴ്ച എന്നിവ നടക്കും.ടൗണ്‍ ഹാളിനടുത്തെ പാദം കുളിര്‍പ്പിക്കല്‍ തറക്കടുത്തു നിന്നാണ് തിരുമുല്‍ക്കാഴ്ചാ ഘോഷയാത്ര നടക്കുന്നത്. മടപ്പുര തിരുമുല്‍ക്കാഴ്ചാ കമ്മിറ്റി, മുത്തപ്പന്‍ മഹിളാ സമിതി, മടപ്പുര ബ്രദേഴ്‌സ്, മടപ്പുര ടൈഗേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുമുല്‍ക്കാഴ്ച ഘോഷയാത്ര നടക്കുക. തുടര്‍ന്ന് അന്നദാനം, സന്ധ്യാവേല, കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്, വെള്ളാട്ടം …

പുലയനടുക്കം ആണ്ടിയൂട്ട് മഹോത്സവം: നാട്ടില്‍ ഒരുക്കം

നീലേശ്വരം: മലയോരത്തെ പ്രശസ്ത കാവടി സഞ്ചാരമുള്ള കോളംകുളം പുലയനടുക്കം ശ്രീ സുബ്രഹ്‌മണ്യ കോവില്‍ ആണ്ടിയൂട്ടു മഹോത്സവത്തിനു ഒരുങ്ങുന്നു.ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കുന്ന ആണ്ടിയൂട്ട് പൂജാമഹോത്സവത്തിന്റെ ബ്രോഷര്‍ യോഗി എം എം നാരായണന്‍ ഗുരുക്കളും കലണ്ടര്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരനും അടുത്തിടെ പ്രകാശനം ചെയ്തു. കോവില്‍ കമ്മിറ്റി പ്രസിഡന്റ് സി വി ഭാവനന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി നിഷാദ് വി കെ, വൈ. പ്രസി. കെ മധു പ്രസംഗിച്ചു. കാവടി സഞ്ചാരം 30ന് ആരംഭിക്കും. …

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവം തുടങ്ങി; വെടിയുത്സവം 17ന്

കാസര്‍കോട്: കുമ്പള കണിപുര ശ്രീഗോപാലകൃഷ്ണ ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിനു ചൊവ്വാഴ്ച പുലര്‍ച്ചെ കൊടി കയറി. ഉത്സവം 19വരെ നീണ്ടു നില്‍ക്കും. 17നു രാത്രിയാണ് പ്രശസ്തമായ വെടിയുത്സവം.ചൊവ്വാഴ്ച ശാസ്ത്രീയ സംഗീതം, ദീപാരാധന, രംഗപൂജ, ശ്രീബലി എന്നിവയുണ്ടാവും. ബുധനാഴ്ചയും ഉത്സവ ശ്രീബലി ഉണ്ടാവും. തുടര്‍ന്നു തുലാഭാരം, നാദസ്വരക്കച്ചേരി, ഭക്തിഗാനം, ദീപോത്സവം നടക്കും. നടുദീപോത്സവ ദിവസമായ വ്യാഴാഴ്ച പതിവു പരിപാടികള്‍ക്കു പുറമെ വിശ്വരൂപ ദര്‍ശനം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയുമുണ്ടായിരിക്കുന്നതാണ്. 17നു വൈദിക പരിപാടികള്‍ക്കു പുറമെ ഭക്തിഗാനമേള, തായമ്പക വെടിയുത്സവം നടക്കും. 18നു …

മൊഗ്രാലില്‍ മണല്‍ മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ്; നാട്ടുകാര്‍ക്ക് ഉറങ്ങാന്‍ പോലും കഴിയാതായിട്ടുണ്ടെന്നു പരാതി

കാസര്‍കോട്: മൊഗ്രാലില്‍ പൂഴി മാര്‍ക്കറ്റില്‍ വന്‍ കുതിപ്പെന്നു നാട്ടുകാര്‍ അധികൃതരെ അറിയിച്ചു. പൂഴി വണ്ടികളുടെ ചീറിപ്പായാലും മണല്‍ മാഫിയയുടെ ആരവവും മൂലം നാട്ടുകാര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ടെന്നു പരാതിയില്‍ അറിയിച്ചു. എല്ലാദിവസവും വൈകിട്ടു 7 മണി മുതല്‍ 8 മണി വരെ മൊഗ്രാല്‍ റെയില്‍വേ പാലത്തിനടിയില്‍ നിന്നാണ് മണല്‍ കൊണ്ടുപോകുന്നത്. അതുകഴിഞ്ഞ് രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചരമണിവരെ നാങ്കി കടപ്പുറത്തു നിന്ന് മണല്‍ കൊണ്ടുപോകുന്നതെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇന്നലെയും മണല്‍ …

സ്‌കൂട്ടറില്‍ കടത്തിയ 144 പാക്കറ്റ് കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട്, അടുക്കത്ത്ബയല്‍ സ്വദേശി അനില്‍ കുമാറി(36)നെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും അറസ്റ്റു ചെയ്തത്. 180 മില്ലിലിറ്റര്‍ വീതമുള്ള 144 പാക്കറ്റ് മദ്യമാണ് ഇയാളില്‍ നിന്നു കണ്ടെത്തിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ നൗഷാദ്, സിഇഒമാരായ മഞ്ജുനാഥന്‍, അശ്വതി, ഡ്രൈവര്‍ സജീഷ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

15 വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ചത് 50ല്‍ അധികം പെണ്‍കുട്ടികളെ; ഒടുവില്‍ സൈക്കോളജിസ്റ്റ് അറസ്റ്റില്‍

മുംബൈ: അന്‍പതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റില്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിയുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ ഹഡ്‌കേശ്വര്‍ പൊലീസ് തയ്യാറായിട്ടില്ല. കിഴക്കന്‍ നാഗ്പൂരില്‍ ക്ലിനിക്കും റെഡിഡന്‍ഷ്യല്‍ പ്രോഗ്രാമും നടത്തിയിരുന്ന സൈക്കോളജിസ്റ്റാണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തിനു ഇരയായ ഒരു പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപച്ചതോടെയാണ് പതിനഞ്ചു വര്‍ഷത്തോളം ഇയാള്‍ നടത്തിയ പീഡന കഥകള്‍ ഓരോന്നായി പുറത്തുവന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ വിവാഹിതരാണ്. അതിനാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. പെണ്‍കുട്ടിയുടെ പരാതി പ്രകാരം …

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് ജോയിച്ചൻ പുതുകുളത്തിന്

Author – പി പി ചെറിയാൻ ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകനായി ജോയിച്ചൻ പുതുകുളത്തെതിരഞ്ഞെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നു ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,ടെബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെട്ട നാലംഗ അവാർഡ് കമ്മിറ്റിയാണ് ജോയിച്ചൻ പുതുകുളത്തെ തിരഞ്ഞെടുത്തത് . അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന പ്രവർത്തകനും ,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായുമാണ് ജോയിച്ചൻ പുതുകുളമെന്നു അവാർഡ് കമ്മിറ്റി …

​കുമ്പളയിൽ സി പി എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി ;കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു

​കാസർകോട് :സി പി എം കുമ്പള ഏരിയ കമ്മിറ്റി കുമ്പള ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ . ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ ,ഏരിയ സെക്രട്ടറി സി എ സുബൈർ , പ്രസംഗിച്ചു.. ജില്ലാ കമ്മിറ്റി അംഗം ഡി സുബ്ബണ്ണ ആൾവ അധ്യക്ഷത വഹിച്ചു.

രോഗി ആശുപത്രിയില്‍ നിന്ന് ജനല്‍ വഴി പുറത്തേക്ക് ചാടി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ജീവനൊടുക്കി. തലശ്ശേരി വൈദ്യരവിട സ്വദേശിയായ അസ്‌കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 മണിക്ക് വാര്‍ഡിലെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നു മറ്റു രോഗികളുടെ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കടുത്ത വേദനയെ തുടര്‍ന്നാണ് അസ്‌കര്‍ ജീവനടുക്കിയതെന്നു സംശയിക്കുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

ഐ.എം.എ: ഡോ ബി നാരായണ നായിക് ജില്ലാ ചെയര്‍.; ഡോ. വിനോദ് കുമാര്‍ കണ്‍വീനര്‍

കാസര്‍കോട്: ഐ.എം.എ കാസര്‍കോട് ജില്ലാ ഭാരവാഹികളായി ഡോ. ബി നാരായണ നായ്ക് (ചെയര്‍.), ഡോ. പി. വിനോദ്കുമാര്‍ (ജില്ലാ കണ്‍വീനര്‍) എന്നിവരെ നോമിനേറ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസനാണ് ഇരുവരെയും നാമനിര്‍ദ്ദേശം ചെയ്തത്.