മൊഗ്രാലില്‍ മണല്‍ മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ്; നാട്ടുകാര്‍ക്ക് ഉറങ്ങാന്‍ പോലും കഴിയാതായിട്ടുണ്ടെന്നു പരാതി

കാസര്‍കോട്: മൊഗ്രാലില്‍ പൂഴി മാര്‍ക്കറ്റില്‍ വന്‍ കുതിപ്പെന്നു നാട്ടുകാര്‍ അധികൃതരെ അറിയിച്ചു. പൂഴി വണ്ടികളുടെ ചീറിപ്പായാലും മണല്‍ മാഫിയയുടെ ആരവവും മൂലം നാട്ടുകാര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ടെന്നു പരാതിയില്‍ അറിയിച്ചു. എല്ലാദിവസവും വൈകിട്ടു 7 മണി മുതല്‍ 8 മണി വരെ മൊഗ്രാല്‍ റെയില്‍വേ പാലത്തിനടിയില്‍ നിന്നാണ് മണല്‍ കൊണ്ടുപോകുന്നത്. അതുകഴിഞ്ഞ് രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചരമണിവരെ നാങ്കി കടപ്പുറത്തു നിന്ന് മണല്‍ കൊണ്ടുപോകുന്നതെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇന്നലെയും മണല്‍ കൊണ്ട് പോയി. 1 ടിപ്പര്‍, 2 സൂപ്പര്‍ യെസ്, 2 ദോസ്ത്, 3 പിക്കപ്പ്, 2 ഓമിനി, 2 മാരുതി 800 കാര്‍ എന്നീ വാഹനങ്ങളാണ് സ്ഥിരമായി മണലടിക്കുന്നതെന്നു പരാതിയില്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവികള്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാരുണ്യ ചികിത്സാ സൗകര്യം പ്രതിസന്ധിയില്‍; കരുണതേടി പ്ലക്കാര്‍ഡുകളുമായി കളക്ട്‌റേറ്റിലെത്തിയ വൃക്ക രോഗികള്‍ക്ക് കളക്ടറുടെ ഉറപ്പ്; ജില്ലയില്‍ ഡയാലിസിസ് മുടങ്ങില്ല: ആരും ഉത്കണ്ഠപ്പെടേണ്ടതില്ല
തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്ലീംലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചു; ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍ അസീസ് കളത്തൂരും സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ പി ബി ശഫീഖും ബദിയഡുക്കയില്‍ ലക്ഷ്മണയും സ്ഥാനാര്‍ത്ഥികള്‍

You cannot copy content of this page