ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ച 4 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ച പോയി; സംഭവം ആലംപാടി, എരിയപ്പാടിയില്‍

കാസര്‍കോട്: അടച്ചിട്ട വീട്ടിലെ ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ചിരുന്ന 4 പവന്‍ സ്വര്‍ണ്ണവും 200രൂപയുടെ നാണയങ്ങളും കവര്‍ച്ച പോയതായി പരാതി. നായന്മാര്‍മൂല, പെരുമ്പളക്കടവില്‍ താമസക്കാരനായ സമീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
സമീറിന്റെ ഉടമസ്ഥതയില്‍ ആലംപാടി, എരിയപ്പാടി, പാറക്കെട്ടിലുള്ള വീട്ടിലാണ് കവര്‍ച്ച. ഡിസംബര്‍ അഞ്ചു മുതല്‍ അടഞ്ഞു കിടക്കുകയായിരുന്നു വീട്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ജനല്‍ഗ്ലാസ് തകര്‍ത്ത് ജനലഴികള്‍ നീക്കിയ നിലയില്‍ കാണപ്പെട്ടു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് ഫ്രിഡ്ജിനു മുകളില്‍ വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളും കവര്‍ച്ച പോയതായി വ്യക്തമായതെന്നു സമീര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page