നീലേശ്വരം: മലയോരത്തെ പ്രശസ്ത കാവടി സഞ്ചാരമുള്ള കോളംകുളം പുലയനടുക്കം ശ്രീ സുബ്രഹ്‌മണ്യ കോവില്‍ ആണ്ടിയൂട്ടു മഹോത്സവത്തിനു ഒരുങ്ങുന്നു.
ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കുന്ന ആണ്ടിയൂട്ട് പൂജാമഹോത്സവത്തിന്റെ ബ്രോഷര്‍ യോഗി എം എം നാരായണന്‍ ഗുരുക്കളും കലണ്ടര്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരനും അടുത്തിടെ പ്രകാശനം ചെയ്തു. കോവില്‍ കമ്മിറ്റി പ്രസിഡന്റ് സി വി ഭാവനന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി നിഷാദ് വി കെ, വൈ. പ്രസി. കെ മധു പ്രസംഗിച്ചു. കാവടി സഞ്ചാരം 30ന് ആരംഭിക്കും. ഫെബ്രുവരി 14-നു പുലര്‍ച്ചെ തണ്ണിലാമൃത് പൂജയോടെ കര്‍മ്മങ്ങള്‍ സമാപിക്കും.
