കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവം തുടങ്ങി; വെടിയുത്സവം 17ന്

കാസര്‍കോട്: കുമ്പള കണിപുര ശ്രീഗോപാലകൃഷ്ണ ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിനു ചൊവ്വാഴ്ച പുലര്‍ച്ചെ കൊടി കയറി. ഉത്സവം 19വരെ നീണ്ടു നില്‍ക്കും. 17നു രാത്രിയാണ് പ്രശസ്തമായ വെടിയുത്സവം.
ചൊവ്വാഴ്ച ശാസ്ത്രീയ സംഗീതം, ദീപാരാധന, രംഗപൂജ, ശ്രീബലി എന്നിവയുണ്ടാവും. ബുധനാഴ്ചയും ഉത്സവ ശ്രീബലി ഉണ്ടാവും. തുടര്‍ന്നു തുലാഭാരം, നാദസ്വരക്കച്ചേരി, ഭക്തിഗാനം, ദീപോത്സവം നടക്കും. നടുദീപോത്സവ ദിവസമായ വ്യാഴാഴ്ച പതിവു പരിപാടികള്‍ക്കു പുറമെ വിശ്വരൂപ ദര്‍ശനം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയുമുണ്ടായിരിക്കുന്നതാണ്. 17നു വൈദിക പരിപാടികള്‍ക്കു പുറമെ ഭക്തിഗാനമേള, തായമ്പക വെടിയുത്സവം നടക്കും. 18നു രാവിലെ കവാടം ഉദ്ഘാടനം, ഉത്സവബലി ഘോഷയാത്ര, ഷേഡിഗുഡ്ഡെ ആറാട്ടുകുളത്തില്‍ അവഭൃതസ്‌നാനം. തുടര്‍ന്നു യക്ഷഗാന ബയലാട്ടം. രാത്രി കൊടിയിറക്കം. 19നു രാവിലെ പഞ്ചാമൃത അഭിഷേകവും ഇളനീര്‍ അഭിഷേകവുമുണ്ടായിരിക്കും. എല്ലാ ദിവസവും അന്നദാനവുമുണ്ടായിരിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page