പത്തനംതിട്ട: കൂട്ടബലാത്സംഗം അടക്കമുള്ള ലൈംഗിക പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു. പൊലീസിന്റെ അപേക്ഷ പ്രകാരം അടൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യ മൊഴിയെടുത്തത്. 13-ാം വയസ്സു മുതല്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സാണ്. കായിക താരം കൂടിയാണ് പെണ്‍കുട്ടി.
പീഡനം സംബന്ധിച്ച് ഇതിനകം 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു പ്രത്യേക അന്വേഷണ സംഘം മേധാവി ഡിഐജി അജിതാബീഗം പറഞ്ഞു. 59 പ്രതികളാണ് പന്തളം, മലയാലപ്പുഴ, പത്തനംതിട്ട സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത
കേസുകളിലുള്ളത്. ഇവരില്‍ 44 പേര്‍ അറസ്റ്റിലായി. രണ്ടു പേര്‍ വിദേശത്തേക്കു കടന്നു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനു റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതായി ഡിഐജി പറഞ്ഞു.
