അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍; പിടിയിലായ പ്രവീണ്‍ കാസര്‍കോട്ടെ കവര്‍ച്ചാക്കേസിലും പ്രതി
കണ്ണൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ച-മയക്കുമരുന്ന് കേസുകളിലെ പ്രതി അറസ്റ്റില്‍. വടകര, മേപ്പയില്‍, കല്ലുനിറ-പറമ്പത്ത്, പുതിയാപ്ല ഹൗസിലെ പി. പ്രവീണി(29)നെയാണ് മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 19ന് മട്ടന്നൂര്‍, ഉരുംച്ചാലിലെ തംസീറിന്റെ ഉടമസ്ഥതയില്‍ പഴശ്ശിയിലുള്ള വാടകവീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന് 1500 രൂപ കവര്‍ച്ച ചെയ്തിരുന്നു. തംസീറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രവീണിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം വടകരയിലെത്തി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്ക് പിന്നില്‍ …