അടയ്ക്കാവില ഉയര്‍ന്നതോടെ മോഷ്ടാക്കളും സജീവമായി; ബേഡകത്തിനു പിന്നാലെ മഞ്ചേശ്വരത്തും 3 ക്വിന്റല്‍ അടയ്ക്ക മോഷണം പോയി, കര്‍ഷകര്‍ ആശങ്കയില്‍

കാസര്‍കോട്: അടയ്ക്കാവില ഉയര്‍ന്നു തുടങ്ങിയതിനു പിന്നാലെ അടയ്ക്കാ മോഷ്ടാക്കളും സജീവം.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, കൊട്‌ല മുഗറുവില്‍ മൂന്നു ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. കോടിജാലു ഹൗസിലെ ലോകേഷ് റൈയുടെ വീട്ടില്‍ നിന്നാണ് അടയ്ക്ക മോഷ്ടിച്ചത്. മാര്‍ച്ച് 21നും 24നും ഇടയിലുള്ള സമയത്ത് വീടിന്റെ ജനല്‍പൊളിച്ച് അകത്തു കയറിയാണ് ചാക്കുകളില്‍ കെട്ടിവച്ചിരുന്ന അടയ്ക്ക മോഷ്ടി്ച്ചതെന്നു ലോകേഷ് റൈ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം …

മാസപ്പിറവി: യോഗം നാളെ തിരുവനന്തപുരത്ത്

ശവ്വാൽ മാസപ്പിറവി സംബന്ധിച്ച ഏകീകൃത തീരുമാനമെടുക്കാൻ വിവിധ ജമാ അത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും നാളെ തിരുവനന്തപുരത്ത് യോഗം ചേരും. വൈകുന്നേരം 6.30 ന് പാളയം ജുമാ മസ്‌ജിദിലാണ് യോഗം.

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു: വിദ്യാർഥികൾ നാടിന്റെ അഭിമാനമായി:മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും ഒ എസ് എ അനുമോദിച്ചു

കാസര്‍കോട്: പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴിയില്‍ വെച്ചു കളഞ്ഞു കിട്ടിയ കാല്‍ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏല്‍പ്പിച്ചു. പൈക്ക സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിഖ്, നിഖില്‍ എന്നിവരാണ് സത്യസന്ധതക്കു മാതൃകയും നാടിനു അഭിമാനവും ആയത്. സത്യസന്ധരായ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പൈക്ക സ്‌കൂളില്‍ വെച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുമോദിച്ചു.സ്‌കൂളില്‍ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് ഇത്രയും വലിയ തുക റോഡില്‍ നിന്നു ലഭിച്ചത്. …

ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പരാതി പരിഹാര അദാലത്ത് തുടങ്ങി

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വെള്ളംതട്ട നഗരിയില്‍ പരാതി പരിഹാര അദാലത്ത് നടത്തി.അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സബീഷ് കെ, ഡിവൈ.എസ്.പി ജോണ്‍സന്‍ കെ.ജെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, ബാലകൃഷ്ണന്‍ കെ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി രാകേഷ്, ഊരു മൂപ്പന്‍ വി. രവി, സബ്.ഇന്‍സ്‌പെക്ടര്‍ സി.വി പ്രേമരാജന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ വി.വി, വില്ലേജ് ഓഫീസര്‍ …

സമ്പൂര്‍ണ മാലിന്യ മുക്ത മുനിസിപ്പാലിറ്റി: നീലേശ്വരത്ത് ശുചിത്വ സന്ദേശ വിളംബര റാലി

നീലേശ്വരം: മാലിന്യ മുക്ത നവകേരളം സംസ്ഥാനതല പ്രഖ്യാപനത്തിന്റെ മുന്നോടിയായി നീലേശ്വരം ട്രഷറി പരിസരത്ത് നിന്നും കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ശുചിത്വ സന്ദേശ റാലി നടത്തി. കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. കോണ്‍വെന്റ് ജംഗ്ഷനില്‍ നടന്ന സമാപന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. …

Munambam bridge

17.70 കോടി രൂപയുടെ മുനമ്പം പാലത്തിന് സാങ്കേതികാനുമതിയായി; ടെണ്ടര്‍ പ്രസിദ്ധീകരിച്ചു

കാസര്‍കോട്: ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം നിര്‍മ്മാണത്തിനു സാങ്കേതിക അനുമതി ലഭിച്ചു. പാലം നിര്‍മ്മിക്കുന്നതിനു 17.70 കോടി രൂപയ്ക്കു പൊതുമരാമത്ത് വകുപ്പ് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം മുനമ്പം പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ പ്രസിദ്ധീകരിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന മുനമ്പത്ത് ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. നിലവില്‍ ഒരു തൂക്കുപാലമാണ് ഇവിടെയുള്ളത്. കാല്‍നടയാത്രയ്ക്ക് മാത്രമേ …

ഓട്ടോയില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.280 ഗ്രാം എംഡിഎംഎയും 26.850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊയിനാച്ചി, ചെറുകര കോളനിയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് ബേക്കല്‍ എസ്‌ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. പനയാല്‍, ബട്ടത്തൂര്‍ ചന്ദ്രപുരം റോഡിലെ കൂളിക്കുന്നില്‍ വച്ചാണ് അറസ്റ്റ്. പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുഹമ്മദ് അബൂബക്കര്‍ സിദ്ദിഖിനെതിരെ മേല്‍പ്പറമ്പ് പൊലീസിലും സമാന കേസുള്ളതായി …

ബങ്കര മഞ്ചേശ്വരത്ത് വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര, മഞ്ചേശ്വരം, കാളികാംബ ക്ഷേത്രത്തിനു സമീപത്തെ പരേതനായ ജനാര്‍ദ്ദന ആചാര്യയുടെ ഭാര്യ സുഗുണ (77)യാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്തെ ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ഉപ്പള ഫയര്‍ഫോഴ്‌സ് സ്ഥ ലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് മംഗല്‍പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അസുഖത്തിനു ചികിത്സയിലായിരുന്നു സുഗുണ. ഇതില്‍ മനംനൊന്തായിരിക്കും കിണറ്റില്‍ ചാടിയതെന്നു …

ക്ഷമിക്കാനും പൊറുക്കാനുമുള്ള കരുത്ത് സ്വന്തമാക്കണം: റവ. സുകു ഫിലിപ്പ്

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് (ഡാളസ്): കാല്‍വരി ക്രൂശില്‍ മൂന്നണികളിന്മേല്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ കാണുമ്പോള്‍ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക, പൊറുക്കുക എന്നിവയെന്നു റവ. സുകു ഫിലിപ് മാത്യു പറഞ്ഞു.ക്ഷമിക്കുവാന്‍ നമുക് കഴിയുമെങ്കിലും പൊറുക്കുവാന്‍ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഈ സത്യങ്ങള്‍ നാം സ്വായത്തമാകുകയും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ മാത്രമാണ് നോമ്പില്‍ നാം നടത്തുന്ന അനുഷ്ഠാനങ്ങള്‍ അന്വര്‍ത്ഥമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ബുധനാഴ്ച …

ദേശീയപാത ഭാഗികമായി തുറന്നു: സ്റ്റേറ്റ് ബസുകള്‍ കുശാലില്‍; യാത്രക്കാര്‍ പെരുവഴിയില്‍

കാസര്‍കോട്: ദേശീയപാത 66 ഭാഗികമായി തുറന്നുകൊടുത്തതോടെ കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ക്ക് കുശാലായി. അതേ സമയം ബസ് കാത്തു സര്‍വ്വീസ് റോഡ് സൈഡുകളിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നവര്‍വാഹനം കിട്ടാതെ പെരുവഴിയില്‍ വിഷമിക്കുന്നു.ഹ്രസ്വദൂര, ദീര്‍ഘദൂര യാത്രക്കാര്‍ ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ ചീറിപ്പാഞ്ഞു പോകുകയാണ്. അവയെ മറികടക്കാനുള്ള മത്സരത്തിലാണ് മറ്റു ബസുകളുമെന്നു പറയുന്നു. അതേ സമയം യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണാനോ അറിയാനോ പരിഹാരം നല്‍കാനോ അധികൃതര്‍ ആരും തുനിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വ്വീസ് റോഡില്‍ …

ആദിവാസി യുവാവിനെ പുലി കടിച്ചു കൊന്നുതിന്നു

ഊട്ടി: ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചു കൊന്നു. തോഡര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കേന്തര്‍കുട്ടന്‍ (41) ആണ് കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നീലഗിരി ഫോറസ്റ്റ് ഡിവിഷനിലെ ഗവര്‍ണര്‍ ഷോലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാവിലെ വന മേഖലയിലേക്ക് പോയതായിരുന്നു കേന്തര്‍ കുട്ടന്‍. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അന്വേഷിച്ചു പോയപ്പോഴാണ് കാട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നെല്ലിക്കുന്നു ബീച്ചില്‍ ബീച്ച് ഫെസ്റ്റ്; കാസര്‍കോട് നഗര സഭയ്ക്ക് 73.79 കോടി രൂപയുടെ ബജറ്റ്

കാസര്‍കോട്: നെല്ലിക്കുന്നു ബീച്ചില്‍ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നു മുനിസിപ്പല്‍ ബജറ്റ് നിര്‍ദ്ദേശിച്ചു.93.77 കോടി രൂപ വരവു പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭവനരഹിതര്‍ക്കു വീടു വയ്ക്കാന്‍ രണ്ടേകാല്‍ കോടി രൂപ വകയിരുത്തി. നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും റോഡ്, ഓവുചാല്‍, നടപ്പാത എന്നിവയുടെ അറ്റകുറ്റപ്പണിക്കു 6.17 കോടി രൂപ നീക്കി വച്ചു. തെരുവു വിളക്കിനു 2.63 കോടി രൂപ വകയിരുത്തി. കറന്തക്കാട്-റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഡിവൈഡറുകളും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും. തെങ്ങുകൃഷിക്കു ജൈവവളം നല്‍കും. കാര്‍ഷിക മേഖലക്ക് 47 ലക്ഷം രൂപ …

ഇങ്ങനത്തെ ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നെങ്കില്‍

ഭര്‍ത്താവായാല്‍ ഇങ്ങനെ വേണമെന്ന് എല്ലാ ഭാര്യമാരും പറഞ്ഞെന്നുവരില്ല. എന്നാല്‍ യു.പി സന്ത്കബീര്‍ നഗറിലെ രണ്ടു മക്കളുടെ മാതാവായ രാധിക തന്റെ ഭര്‍ത്താവ് ബബ്ലു പൊന്നു പോലത്തെ ഭര്‍ത്താവാണെന്നു അഭിമാനിക്കുന്നു. കാരണം എന്തെന്നല്ലേ? ബബ്ലു തൊഴില്‍ തേടി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങും. ഭാര്യയും ഒമ്പതും ഏഴും വയസ്സുള്ള മക്കളുമുള്ള കുടുംബത്തിന് ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുമായി രാത്രി മടങ്ങിയെത്തും. ഉള്ളതു കൊണ്ട് ഓണം പോലെ അവര്‍ കഴിയുകയായിരുന്നു.അങ്ങനെയിരിക്കെ, ഒരു ദിവസം ബബ്ലുവിന്റെ കുടുംബാംഗങ്ങള്‍ ബബ്ലുവിനോട് രാധികക്കു മറ്റൊരു യുവാവുമായി ലോഹ്യമാണെന്നറിയിച്ചു. സന്തോഷത്തോടെ …

ബേഡഡുക്കയില്‍ പുലിഭീതി ഒഴിയുന്നില്ല; കുണ്ടംകുഴി, ഗദ്ദെമൂലയില്‍ കൂട്ടില്‍ കെട്ടിയിരുന്ന വളര്‍ത്തു നായയെ കടിച്ചുകൊന്നു തിന്നു, നിടുവോട്ട് കൂട്ടില്‍ കെണിഞ്ഞ പുലി തൃശൂരിലെത്തി

കാസര്‍കോട്: ബേഡഡുക്ക, കൊളത്തൂര്‍ നിടുവോട്ട് രണ്ടു പുലികളെ കൂടുവച്ച് പിടികൂടിയെങ്കിലും ഭീതി ഒഴിയാതെ നാട്. ബുധനാഴ്ച രാത്രി കുണ്ടംകുഴിക്കു സമീപത്തെ ഗദ്ദെമൂലയിലെ വീട്ടിലെത്തിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊന്നു. സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലെ നായയെയാണ് കടിച്ചു കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന നായയാണ് അക്രമത്തിനു ഇരയായത്. രാവിലെ നായയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ തെങ്ങിന്‍ കുഴിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടത്.പാലപ്പൂവന്‍ ആമകളെ നിരീക്ഷിക്കുന്നതിനായി പാണ്ടിക്കണ്ടത്തു സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പത്തു ദിവസം മുമ്പ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ക്യാമറ വച്ച …

ഷിറിയ ദേശീയ പാതയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു; കുട്ടികളടക്കം 8 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം, അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു

കാസര്‍കോട്: കുമ്പള-മംഗളൂരു ദേശീയ പാതയില്‍ ഷിറിയ, മുട്ടത്തിനു സമീപത്തു ഓട്ടോയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഓട്ടോയാത്രക്കാരായ ഷിറിയയിലെ ഷുഹൈബ (30), മക്കളായ ജന്ന (5), അയാന്‍ (3) എന്നിവരെയും ഷുഹൈബ് (21) എന്നയാളെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാറിലുണ്ടായിരുന്ന ചെറുവത്തൂര്‍ സ്വദേശികളായ വിലാസിനി (59), ഉണ്ണികൃഷ്ണന്‍ (63), സുരേഷ് ബാബു (43), സ്മൃതി(9) എന്നിവരെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് …

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നിലവില്‍ ഒരു രൂപയാണ് മിനിമം നിരക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായത്തെ സംരക്ഷിച്ചു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ആരംഭിക്കുന്നതിനു മുന്നോടിയായി ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് നിന്നു തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ നടത്താനാണ് ബസുടമകളുടെ തീരുമാനം.

ദുര്‍ന്നടപ്പ് ആരോപിച്ച് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബംഗ്‌ളൂരു: ദുര്‍നടപ്പ് ആരോപിച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സാമ്പിഗെ ഹള്ളി പൊലീസ് പരിധിയിലെ ഹെഗ്ഗഡെ നഗരത്തില്‍ താമസിക്കുന്ന വല്ലരാമതി (35) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചന്ദ്രശേഖര്‍ (38) ആണ് പൊലീസിനു മുമ്പാകെ കീഴടങ്ങിയത്.തമിഴ്‌നാട് സ്വദേശികളാണ് ചന്ദ്രശേഖറും വല്ലരാമതിയും. 13 വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. എട്ടു വര്‍ഷമായി ഹെഗ്‌ഡെ നഗറില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ചന്ദ്രശേഖരന്‍ ടാക്‌സി ഡ്രൈവറും വല്ലരമതി സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റുമാണ്. …

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചു; ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ, സംഘവുമായി ബന്ധപ്പെട്ടവര്‍ ആശങ്കയില്‍

മലപ്പുറം: മലപ്പുറം, വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ ഒന്‍പതു പേര്‍ക്ക് എച്ച്‌ഐവി ബാധ. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. സംഭവം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കുത്തി വച്ചതാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ഡിഎംഒ അറിയിച്ചു.ഒന്‍പതു പേരും ലഹരി ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ്. ഇവരുമായി ബന്ധം ഉള്ളവരെ കണ്ടെത്താനുള്ള …