ഹാരിസ് കൗണ്ടിയിൽ കൊലപാതക-ആത്മഹത്യാ സംശയം; ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) : ബോണവെഞ്ചർ ഡ്രൈവിലുള്ള ഒരു വീട്ടിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പരസ്പരം കൊലപാതകവും ചെയ്തതാണെന്നു സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ പി ഡി 4 കണ്ടസിബിൾ ഓഫീസ് സ്ഥിരീകരിച്ചു. ഭർത്താവിന്റെ പിതാവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവ സമയത്ത്, മൂന്ന് കുട്ടികൾ (16, 11, 8 വയസ്സുകാർ) വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവർക്കൊന്നും പരിക്കില്ല. സംഭവത്തിന് മുമ്പ് ചില കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു സംശയിക്കുന്നു. ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.

വഴിതെറ്റിയവരെ കരകയറ്റുക, ദൈവ നിയോഗം:പാസ്റ്റർ ബാബു ചെറിയാൻ

പി.പി ചെറിയാൻ സണ്ണിവേൽ(ഡാളസ്):വഴിതെറ്റിയവരെ കര കയ റ്റുകകയും അവരെ സംരക്ഷിക്കാനുമാണ് ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നതെന്നു പാസ്റ്റർ ബാബു ചെറിയാൻ പറഞ്ഞു. സണ്ണിവേൽ അഗാപ്പെ ചർച്ചിൽ നടന്ന വിശേഷ സുവിശേഷ പ്രാർത്ഥനക്കു പാസ്റ്റർ സി വി അബ്രഹാം നേതൃത്വംനൽകി. ഷിർ മാത്യു സ്തോത്ര പ്രാർത്ഥനക്കു നേതൃത്വംനൽകി. കെ ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിച്ചു. ജീവിതത്തിൽ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു …

പൊലീസുകാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു

തളിപ്പറമ്പ്: തൃച്ചംബരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർഎസ്എസ് പ്രവർത്തകന്‍ മരിച്ചു. ഏഴാംമൈല്‍ കാക്കാഞ്ചാല്‍ പടിഞ്ഞാറെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവന്‍ (55)ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30ഓടെ തൃച്ചംബരം ദേശീയപാതയിലായിരുന്നു അപകടം. ഏഴാംമൈലിലെ സലീമിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ എതിരെ വന്ന ഇടുക്കി കുട്ടിക്കാനത്തെ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പൊലീസുകാരനും ചെറുപുഴ സ്വദേശിയുമായ ജിയോയുടെ (26) ബൈക്കുമായി കൂട്ടിയിടിച്ചാണ് സജീവന് പരിക്കേറ്റത്. അന്നു മുതല്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു സജീവന്‍. നേരത്തെ സ്വര്‍ണപ്പണിക്കാരനായിരുന്ന …

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള; സി.ജെ.എച്ച്.എസ്.എസിന് മികച്ച നേട്ടം

കാസര്‍കോട്: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെകണ്ടറി സ്‌കൂളിന് മികച്ച നേട്ടം.ഗണിത ശാസ്ത്രമേളയില്‍ ഫാത്തിമ അഹ്‌സന്‍ റാസ ഒന്നാം സ്ഥാനം നേടി.നെല്ലിക്കുന്ന് കടപ്പുറം റിഷാന -ഹഖീം ദമ്പതികളുടെ മകളാണ് ഫാത്തിമ അഹ്‌സന്‍ റാസ.മാത്‌സ് ഫെയറില്‍ എച്ച്.എസ്.എസ് ഗെയിമില്‍ ഫാത്തിമ അഹ്‌സന്‍ റാസ ഒന്നാം സ്ഥാനവും സിംഗിള്‍ പ്രൊജക്ടില്‍ മുഹമ്മദ് ശഹബാസ് അഫ്‌സല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഷെസാന്‍ ഷബീര്‍ അഹമദ്(ജിയോ ജിബ്രാ)അഹമദ് ലാമിഹ് ഇയാസ്,നഫീസത്ത് റംയ(സോഷ്യല്‍ സയന്‍സ് ഫെയര്‍ സ്റ്റില്‍ മോഡല്‍)ഖദീജത്ത് ഹിസ …

സമസ്ത നൂറുവര്‍ഷം ആത്മീയ പാരമ്പര്യത്തിന്റെ അഭിമാനഘോഷം: എ.കെ.എം. അഷ്‌റഫ് എം.എല്‍.എ

മഞ്ചേശ്വരം: സമസ്തയുടെ നൂറു വര്‍ഷം ആത്മീയതയും പാരമ്പര്യവും ചേര്‍ന്ന മഹത്തായ ആഘോഷമാണെന്നും, സമസ്ത മതബോധനത്തോടൊപ്പം മനുഷ്യസേവനത്തിനും സമാധാനത്തിനും വഴികാട്ടിയ പ്രസ്ഥാനമാണെന്നും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ്.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി, സമസ്ത അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റിലേ പദയാത്രയുടെ സമാപന സമ്മേളനം വൊര്‍ക്കാടി റെയിഞ്ച് മജിര്‍പ്പള്ളയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ശുഅയ്ബ് തങ്ങള്‍ കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.അബൂബക്കര്‍ സാലിഹ് നിസാമി, ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍, കെ.ജെ. മുഹമ്മദ് ഫൈസി, അഷ്റഫ് …

സ്‌കാനിംഗിനിടയില്‍ യുവതിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ്

ബംഗളൂരു: സ്‌കാനിംഗിനിടയില്‍ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ബംഗ്ളൂരു, ആനേക്കലിലെ സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ റേഡിയോളജിസ്റ്റ് ഡോ. ജയകുമാറിനെതിരെയാണ് കേസ്. കടുത്ത വയറുവേദന തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയത്. ഡോക്ടര്‍ പരിശോധന നടത്തിയെങ്കിലും വയറുവേദനയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യുവതി സ്‌കാനിംഗിനായി ഡോക്ടര്‍ ജയകുമാറിന്റെ മുറിയിലെത്തി. സ്‌കാനിംഗ് ചെയ്യുന്നതിനിടയില്‍ ഡോക്ടര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി …

യുവതിയുടെ വീട്ടുമുറ്റത്ത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം, ഉള്ളാള്‍ പൊലീസ് അന്വേഷണം തുടങ്ങി

തലപ്പാടി: ഉള്ളാളില്‍ യുവതിയുടെ വീട്ടുമുറ്റത്ത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉള്ളാള്‍ മൂറുക്കട്ടയിലെ ജയാനന്ദ ഗട്ടി (83)യുടെ മൃതദേഹമാണ് കുംപളെ, ബൈപാസ് റോഡിലെ ഖൈറുന്നീസ എന്ന യുവതിയുടെ വീട്ടുമുറ്റത്ത് കാണപ്പെട്ടത്. രക്തം പറ്റിയ നിലയില്‍ ഒരുകെട്ട് കറന്‍സി നോട്ടുകളും സ്ഥലത്ത് കാണപ്പെട്ടു. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മാതാവിന്റെ സുഹൃത്തിനും പാണത്തൂർ സ്വദേശിക്കും എതിരെ പോക്സോ കേസ്, ഒരാൾ ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ

കാസർകോട്: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് സുരേഷ്, പാണത്തൂർ സ്വദേശിയായ അനസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ അനസ് പൊലീസ് കസ്റ്റഡിയിലാണ്.പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ ദിവസം ഉണ്ടായ നാടകീയ സംഭവങ്ങളെ തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന സംഭവം പുറത്തറിഞ്ഞതും പൊലീസ് കേസായതും.

പനയാൽ, വെളുത്തോളിയിൽ 21കാരിയെ കാണാതായി

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ , വെളുത്തോളിയിൽ നിന്നു യുവതിയെ കാണാതായതായി പരാതി. വെളുത്തോളി, ഇ.എം.എസ് നഗറിലെ ഹരണ്യ(21) യെ ആണ് കാണാതായത്. ബുധനാഴ്ച രാത്രി 11 മണിക്കും ഒരു മണിക്കും ഇടയിൽ വീട്ടിൽ നിന്നു പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്ന് പിതാവ് ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.

ബീഹാറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; കേവല ഭൂരിപക്ഷം കടന്ന് എന്‍ ഡി എ, ബി ജെ പി ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എന്‍ ഡി എ. ആകെയുള്ള 243 സീറ്റുകളില്‍ 162 ഇടങ്ങളിലും എന്‍ ഡി എ മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആര്‍ ജെ ഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചു നില്‍ക്കുന്നത്. കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായും തകര്‍ന്നടിയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതോടെ ബി ജെ പി ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ …

ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി മീന്‍ ലോറി മറിഞ്ഞു; മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ വടകരയിലെ വിജിന്‍കുമാര്‍ (35) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് നിന്നു മീന്‍ കയറ്റി ഉള്ളാളിലെ ഫാക്ടറിയിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി റോഡിനു കുറുകെ മറിഞ്ഞാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് …

ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് പോയതിനു പിന്നാലെ ഒളിച്ചോടിയ യുവതിയും കാമുകനും ചട്ടഞ്ചാലില്‍ പിടിയില്‍; പൊലീസിന്റെ വലയില്‍ കുരുങ്ങിയത് ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കാറില്‍ മടങ്ങുന്നതിനിടയില്‍

കാസര്‍കോട്: ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് പോയതിനു തൊട്ടുപിന്നാലെ പറക്കമുറ്റാത്തെ രണ്ടു മക്കളെ തനിച്ചാക്കി ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. തളിപ്പറമ്പ്, പന്നിയൂര്‍, മഴൂരിലെ കെ നീതു (35), മഴൂരിലെ സുമേഷ് (38) എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കാറില്‍ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ചിറ്റാരിക്കാല്‍ എ എസ് ഐ ശ്രീജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനില എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.എസ് ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ യുവതിയെയും കാമുകനെയും …

കുഞ്ചത്തൂര്‍ ദേശീയപാതയില്‍ മീന്‍ വണ്ടി മറിഞ്ഞു; ഊരി തെറിച്ച ടയര്‍ പതിച്ചത് സര്‍വ്വീസ് റോഡിലേയ്ക്ക് , ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ദേശീയപാതയില്‍ മീന്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പ് മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്നവരും സര്‍വ്വീസ് റോഡിനു അരികില്‍ ഉണ്ടായിരുന്നവരും ഭാഗ്യത്തിനു രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. കാസര്‍കോട് നിന്നു ചെറുമത്തികളും കയറ്റി മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ്. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ പിന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിച്ച് സുരക്ഷാഭിത്തിയെയും മറികടന്ന് സര്‍വ്വീസ് റോഡിലേയ്ക്ക് പതിച്ചു. സ്ഥലത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ ആണ് വന്‍ അപകടം ഒഴിവായത്.അതേസമയം ചക്രം ഊരിത്തെറിച്ചതോടെ പിക്കപ്പ് നിയന്ത്രണം തെറ്റിമറിഞ്ഞു. റോഡിന്റെ മധ്യഭാഗത്തെ ട്രാക്കിലാണ് അപകടം ഉണ്ടായത്. അതിനാല്‍ ഗതാഗത …

ഗോൾഡൻ സ്മാരക മസ്കറ്റ് കെ എം സി സി-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കാരുണ്യ വർഷം : ധനസഹായം കൈമാറി

മഞ്ചേശ്വരം :മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റി ഗോൾഡൻ സാഹിബ്‌ സ്മാരക കാരുണ്യ വർഷം പദ്ധതി ധനസഹായം കൈമാറി.ഉപ്പള ലീഗ് ഓഫീസിൽ നടന്ന യു ഡി എഫ് യോഗത്തിൽ മസ്കറ്റ് കെഎംസിസി സീനിയർ നേതാവ് മൊയ്‌ദീൻ കക്കടം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ അസീസ് മരിക്കെക്കു സഹായധനം കൈമാറി.കാരുണ്യ വർഷം പദ്ധതിയിൽ മണ്ഡലത്തിൽ നടത്തിവരുന്ന വിവിധ പരിപാടികൾക്കുള്ള ധനസഹായമാണ് കൈമാറിയത്.യോഗത്തിൽ കെ എം സി സി,യു ഡി എഫ് ഭാരവാഹികൾ പങ്കെടുത്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കുമ്പളയിൽ നായ ശല്യം തെരഞ്ഞെടുപ്പ് വിഷയമാകുന്നു

കാസർകോട് :കുമ്പളയി ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിഷയം നായശല്യമായേക്കുമെന്ന് സൂചന. തെരുവ് നായ്ക്കളുടെ വിളയാട്ടത്തിൽ നാട് ഭീതിയിലായിരിക്കഴിഞ്ഞു വന്നു നാട്ടുകാർ ആശങ്കപ്പെട്ടു.ആക്രമിച്ചും,ഓടിച്ചും തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുമ്പോൾ ഇതിന് തടയിടേണ്ട പഞ്ചായത്ത് അധികൃതർ നിയമത്തെ പരിചാരി കൈകഴുകുന്നു. ഓരോ വർഷത്തെയും, മാസത്തെയും കണക്കെടുത്തു നോക്കിയാൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടവും,കടി യേൽക്കുന്നവരുടെ വർദ്ധനവുമാണ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ 15 ലക്ഷം പേർക്കു തെരുവ് നായ കടിയേറ്റു. പേവിഷബാധ വാക്സിനുവേണ്ടി സംസ്ഥാന സർക്കാർ 14.48 …

ഒരു വായനാനുഭവം ഡോ:അബ്ദുല്‍ സത്താറിന്റെ ‘ധര്‍മ്മാസ്പത്രി; നമ്മുടെയും

ഡേവിസ് ഡോ.അബ്ദുല്‍ സത്താറിന്റെ ധര്‍മാസ്പത്രി എന്ന പുതിയ പുസ്തകം ജന സമക്ഷം എത്തിയിരിക്കയാണ്.മുമ്പുള്ള കൃതികളേക്കാള്‍ കൗതുകവും ആകാംഷകളും അവേശവും ആശ്വാസവും വിനോദവും ഇതു വായനക്കാരില്‍ ഉളവാക്കുന്നു എന്നതില്‍ തര്‍ക്കമില്ല..ഭാഷയില്‍ പോലും കാസര്‍കോടിന്റെ തനത് മുദ്ര പതിപ്പിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചു. പുസ്തകത്തിന്റെ പേരു തന്നെ അത് വ്യക്തമാക്കുന്നു.പുലര്‍കാല കാഴ്ചയുടെ കുളിര്‍മ്മ പകരുന്ന ഇടവഴിയിലൂടെയുള്ള യാത്രാനുഭവങ്ങള്‍ അനുവാചകരെ സ്‌നേഹത്തിന്റെ സ്പന്ദമാപിനിയില്‍ കൊണ്ടുചെന്നെത്തിക്കുന്നു.മുത്തു കാസര്‍കോടിന്റെ അടയാളം എന്ന പുസ്തക ഭാഗത്തില്‍ ‘മുത്തു കാസര്‍കോടിന്റെ അടയാളമായിരുന്നു എന്ന ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഒരേസമയം സന്തോഷവും …

യുവതിയെ ചൊല്ലി തര്‍ക്കം;യുവാവിനെ ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് വെട്ടിക്കൊന്നു

മംഗ്‌ളൂരു: ഒരു യുവതിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മൃഗീയമായി വെട്ടിക്കൊന്നു. ഹാസന്‍, ബേളൂര്‍പട്ടണയിലെ ഗിരീഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീനിവാസ എന്ന ഷീന (35)യ്‌ക്കെതിരെ കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.കോഴിക്കടയിലെ ജീവനക്കാരനാണ് ശ്രീനിവാസ. സ്ഥലത്തെ ഒരു യുവതിയെ ചൊല്ലി ഇയാളും ഗിരീഷും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ വാക്കേറ്റം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഗിരീഷിനെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ . കണ്ണൂർ, പള്ളിക്കുളത്തെ കെ.വി.നവീനെ (35) ആണ് എക്സൈസ് അസി. ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 4.028 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി ഉപയോഗവും വില്‍പ്പനയും നടത്തിയിരുന്നത്. കുട്ടികള്‍ക്കടക്കം ലഹരി നല്‍കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.ഗ്രേഡ് അസി.ഇന്‍സ്‌പെക്ടര്‍മാരായ കെ.സന്തോഷ്‌കുമാര്‍, സി.പുരുഷോത്തമന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.സുജിത്ത്, സിവില്‍ ഓഫീസര്‍മാരായ അമല്‍ ലക്ഷ്മണന്‍, ഒ.വി.ഷിബു …