മനുഷ്യ ജീവനെക്കാൾ വലുത് നിയമ നടപടി; മകനെ ആക്രമിച്ച പുലിയെ കൊലപ്പെടുത്തിയതിന് അച്ഛനും മകനും എതിരെ നിയമലംഘനത്തിനുകേസ്

സോമനാഥ്ഗിർ : മകനെ കഴുത്തിന് കടിച്ച് കുടയുക യായിരുന്ന പുലിയെ കത്തിയും കുന്തവും ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് വനം വകുപ്പ് അച്ഛനും മകനും എതിരെ കേസെടുത്തു. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപ്പെട്ട വന്യ ജീവിയെ കൊന്നു എന്നതിനാണ് കേസ്. പുലിയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛനും മകനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . കഴിഞ്ഞദിവസം വീടിൻറെ വരാന്തയിൽ ഇരിക്കുകയായിരുന്ന പിതാവ് ബാബു ഭായിയെ വീട്ടിലെത്തിയ പുലി ആക്രമിക്കുന്നത് കണ്ട മകൻ ശാർദുൽ പുലിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുലി മകനു നേരെ ചാടി വീഴുകയുമായിരുന്നു. തുടർന്നു കഴുത്തിൽ കടിച്ചു. പുലിയുടെ അക്രമത്തിൽ പരിക്കേറ്റ് അവശനായികിടക്കുകയായിരുന്ന പിതാവു ഇതു കണ്ടു ചാടി എണീറ്റ് അടുത്തു കണ്ട കത്തിയും കുന്തവുമുപയോഗിച്ചു പുലിയെ ആക്രമിക്കുകയും പുലിയുടെ വായിൽ നിന്ന് മകനെ രക്ഷിക്കുകയും ചെയ്തു. അക്രമത്തിൽ പുലിചത്തു. പരിക്കേറ്റ അച്ഛനെയും മകനെയും ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ വനപാലകർ പുലിയെ കൊന്ന പിതാവിനും മകനും എതിരെ നിയമലംഘനത്തിന് കേസെടുത്തു. പുലിയുടെ ജഡം പോസ്റ്റുമാേർട്ടത്തിനയച്ചു. പുലിയെ അക്രമിക്കാൻ ഉപയോഗിച്ച കത്തിയും കുന്തവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page