സുനേത്ര പവാർ മഹാരാഷ്ട്ര ഉപമന്ത്രിയും എൻ സി പി നിയമസഭാ കക്ഷി നേതാവും പുനരൈക്യത്തിലൂടെ ഒന്നാവുന്ന എൻസിപി പ്രസിഡൻ്റുമായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച സത്യപ്രതിജ് ചെയ്ത് അധികാരമേറ്റേക്കും . എൻ സി പി നിയമസഭാ പാർട്ടി ശനിയാഴ്ച രണ്ടുമണിക്ക് മുംബൈ വിധാൻ സഭയിൽ ചേരുന്നുണ്ട്. ഈ യോഗം ഉപമുഖ്യമന്ത്രിയായി സുനേത്രയെ ഔപചാരികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം വിമാന അപകടത്തിൽ മരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയാണ് സുനേത്ര പവാർ . ഫെബ്രുവരി മധ്യത്തോടെ എൻസിപി അജിത് കുമാർ ഗ്രൂപ്പും എൻസിപി ശരത് പവാർ ഗ്രൂപ്പും യോജിക്കും എന്ന് സൂചനയുണ്ട്. പുനരൈക്യത്തിലൂടെ ഒന്നാവുന്ന എൻ സി പി യുടെ ആദ്യ പ്രസിഡൻറ് സുനേത്രയായേക്കുമെന്നു കരുതുന്നു. അതേസമയം ഈ സ്ഥാനത്തിന് നാല് പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിൽ സാധ്യത സുനേത്രക്ക് ആയിരിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നു. ഇതോടെ ഉപമുഖ്യമന്ത്രി , എൻസിപി നിയമസഭാ കക്ഷി നേതാവ് എൻ.സി. പി.പ്രസിഡണ്ട് സ്ഥാനങ്ങൾ സുനേത്ര വഹിക്കും എന്നാണ് ഇപ്പോഴത്തെ സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page