സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

കാസര്‍കോട്: സമസ്ത കേരള ജംഇത്തുല്‍ ഉലമ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇന്ന് (ബുധന്‍) വൈകുന്നേരം കുണിയയില്‍ കൊടിയേറും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു തളങ്കര മാലിക് ദിനാര്‍ മഖ്ബറയില്‍ നിന്നു പുറപ്പെടും. ചെമ്മനാട്, മേല്‍പ്പറമ്പ്, പാലക്കുന്ന്, ബേക്കല്‍, മൗവ്വല്‍, തച്ചങ്ങാട് വഴി 3.30മണിയോടെ പെരിയാട്ടടുക്കം ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് 3313 വിഖായ വളന്റീയര്‍മാരുടെ അകമ്പടിയോടെ പതാകകള്‍ സമ്മേളന നഗരിയിലേയ്ക്ക് ആനയിക്കും.4.30ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ഇതോടെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മഹാസമ്മേളനത്തിനു തുടക്കമാകും.
പതിനായിരം പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ പഠന ക്യാമ്പ് രാത്രി ഏഴിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജാഫ്രി മുത്തുക്കോയ തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page